വായ്പാ തിരിച്ചടവ് തെറ്റി; തെയ്യം കലാകാരന്‍ ജപ്തി ഭീഷണിയില്‍
തലശേരി: ജില്ലാ സഹകരണ ബാങ്കിന്റെ എടക്കാട് ശാഖയില്‍നിന്ന് എട്ടുവര്‍ഷം മുന്‍പ് ഒരുലക്ഷം രൂപ വായ്പയെടുത്ത തെയ്യം കലാകാരന്‍ മുഴപ്പിലാങ്ങാട്ടെ ബാബു പണിക്കറും കുടുംബവും ജപ്തി ഭീഷണിയില്‍.
വായ്പയെടുത്ത തുകയില്‍ തിരിച്ചടവായി അരലക്ഷം രൂപയോളം തിരിച്ചടക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ ഇയാള്‍ക്കും ഭാര്യക്കും അസുഖം പിടിപെടുകയും തെയ്യം കല അവതരിപ്പിക്കാന്‍ പ്രയാസപെടുകയും ചെയ്തു. തെയ്യം കലാകാരനു പതിവായി ലഭിക്കുന്ന വരുമാനത്തില്‍ ഇടിവ് സംഭവിക്കുകയും ക്ഷേത്രങ്ങളില്‍ നിന്നു ശമ്പളം കൃത്യമായി പ്രതിമാസം ലഭിക്കാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്തതിനെ തുടര്‍ന്നു പണം അടയ്ക്കാന്‍ സാധിച്ചിരുന്നില്ല.
രോഗവും ദാരിദ്ര്യവും ഒരുപോലെ പ്രതിസന്ധിയിലാക്കിയ തെയ്യം കലാകാരന്മാരുടെ ചെറിയ വായ്പകള്‍ക്കു പോലും സമയപരിധി നീട്ടി നല്‍കാത്ത ബാങ്ക് അധികൃതര്‍ ഇത്തരം പ്രതിസന്ധിയില്‍പെട്ടവരെ കൂടുതല്‍ സമര്‍ദത്തിലാക്കി വീടും സ്ഥലവും ലേലത്തില്‍ വയ്പിച്ച് ചെറിയ തുകയ്ക്കു റിയല്‍ എസ്റ്റേറ്റുകാര്‍ക്കു സ്ഥലം കൈവശപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന ആരോപണവും ഇതോടൊപ്പം ഉയര്‍ന്നിട്ടുണ്ട്.
പിന്നോക്ക വിഭാഗ ക്ഷേമ മന്ത്രി, സഹകരണവകുപ്പ് മന്ത്രിയും പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രണ്ടു മന്ത്രിമാര്‍ക്കും നിവേദത്തില്‍ നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."