മോഹന്‍ ഭാഗവതിന്റേത് വൈകിവന്ന വിവേകം: വി.ടി ബല്‍റാം
കാടാച്ചിറ: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലും പിന്നിടുള്ള ഇന്ത്യയുടെ വളര്‍ച്ചയിലും കോണ്‍ഗ്രസ് വഹിച്ച പങ്കിനെ പുകഴ്ത്തി പറഞ്ഞ ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവന വൈകി വന്ന വിവേകമാണെന്ന് വി.ടി ബല്‍റാം എം.എല്‍.എ. കാടാച്ചിറയില്‍ കടമ്പൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച വര്‍ഗീയ വിരുദ്ധ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ കൊണ്ടുവന്ന വികസന പദ്ധതികളെ പേരുമാറ്റി അവതരിപ്പിക്കാന്‍ മാത്രമാണ് നരേന്ദ്ര മോദിക്ക് കഴിഞ്ഞത്. മോദി സര്‍ക്കാരിനെതിരെ വിധിയെഴുതാന്‍ ഇന്ത്യന്‍ ജനത തയ്യാറായി കഴിഞ്ഞതായും വി.ടി ബല്‍റാം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോകസഭാ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിജില്‍ മാക്കുറ്റി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് റിജിന്‍രാജ്, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷമേജ് പെരളശ്ശേരി, പുതുക്കുടി ശ്രീധരന്‍, മണ്ഡലം പ്രസിഡന്റ് കെ. വിജയരാജന്‍, വി.സി ജിതീഷ്, പ്രവീണ്‍ പനോന്നേരി, അലേഖ് സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."