കണ്ണൂര്‍ കോട്ടയിലെത്താന്‍ 'ടോള്‍ കടമ്പ'
കണ്ണൂര്‍: സെന്റ് ആഞ്ചലസ് കോട്ടയിലെത്തുന്ന സഞ്ചാരികള്‍ക്ക് ടോള്‍ പിരിവ് തിരിച്ചടിയാകുന്നു. പുരാവസ്തു വകുപ്പിനു കീഴിലുള്ള കണ്ണൂര്‍ സെന്റ് ആഞ്ചലസ് കോട്ടയിലേക്കുള്ള വഴിയില്‍ കന്റോണ്‍മെന്റ് ബോര്‍ഡിന്റെ പിരിവ് രണ്ട് വര്‍ഷമായി തുടരുകയാണ്. ടോള്‍ പിരിവും പാര്‍ക്കിങ് ഫീസും കാരണം വല ഓട്ടോ ഡ്രൈവര്‍മാരും സവാരി വരുന്നതിന് വിസമ്മതിക്കുകയാണ്.
ആശുപത്രി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഓട്ടോ ട്രിപ്പ് വിളിച്ചാല്‍ ചാര്‍ജ് 20 രൂപയാണ്. 10 രൂപ ടോളായി പിരിച്ചെടുക്കുന്ന തീരുമാനം വന്നതോടെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ കിട്ടുന്ന നിരക്കിന്റെ പകുതിയും ടോളായി നല്‍കേണ്ടിവരുന്നുണ്ട്. ചില യാത്രക്കാര്‍ ടോള്‍ നല്‍കുന്നതിന് വിസമ്മതം അറിയിക്കുന്നതോടെ യാത്ര ടോള്‍ ബൂത്ത് വരെ മാത്രമാകും. രാജ്യത്തെ എല്ലാ കന്റോണ്‍മെന്റ് ബോര്‍ഡും അവരുടെ കീഴിലുള്ള പ്രധാന റോഡില്‍ ടോള്‍പിരിവ് ഏര്‍പ്പെടുത്താറുണ്ട്.
എന്നാല്‍ കണ്ണൂര്‍ കന്റോണ്‍മെന്റ് ബോര്‍ഡിന്റെ കീഴില്‍ പല ഭാഗങ്ങളില്‍ നിന്നുമുള്ള റോഡുകളുള്ളതിനാല്‍ രണ്ട് വര്‍ഷം മുമ്പ് വരെ ടോള്‍ പിരിവ് ഏര്‍പ്പെടുത്തിയിരുന്നില്ല. 2016 കണ്ണൂര്‍ കന്റോണ്‍മെന്റ് ബോര്‍ഡിന്റ കീഴിലുള്ള പ്രധാന റോഡിന് ടോള്‍പിരിവ് നടത്താമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് വന്നതോടെയാണ് കണ്ണൂര്‍ കോട്ടയിലേക്കുള്ള റോഡില്‍ കന്റോണ്‍മെന്റ് ടോള്‍പിരിവ് ആരംഭിച്ചത്. തുടക്കത്തില്‍ വന്‍തുക പിരിക്കുന്നതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. വിനോദ സഞ്ചാരികളെയും കൊണ്ടുവരുന്ന ബസുകള്‍ക്ക് 60 രൂപയും മിനി ബസുകള്‍ക്ക് 40 രൂപയും കാറിന് 20 രൂപയും ഓട്ടോറിക്ഷയ്ക്ക് 10 രൂപയുമാണ് ചാര്‍ജ്ജായി നല്‍കേണ്ടത്.
പണം പിരിക്കുന്നതിനായി കന്റോണ്‍മെന്റ് രണ്ടുപേരെ നിയോഗിച്ചിട്ടുമുണ്ട്്
. പുരാവസ്തുവകുപ്പിന് കീഴില്‍ വരുന്ന കണ്ണൂര്‍ കോട്ടയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് ഫീസ് ഈടാക്കാന്‍ നിയമപരമായി അധികാരമുണ്ടെന്ന വാദം പുരാവസ്തുവകുപ്പ് അധികൃതരും പറയുന്നതോടെ കടുത്ത പ്രതിസന്ധി നേരിടുന്നത് സഞ്ചാരികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."