HOME
DETAILS
MAL
കെ.എസ്.ആര്.ടി.സിയില്‍ ശമ്പള പരിഷ്കരണ ചര്‍ച്ചകള്‍ വീണ്ടും
backup
June 22 2019 | 18:06 PM
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ ശമ്പള പരിഷ്കരണ ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കുന്നു. തൊഴിലാളികള്‍ക്ക് നല്കിയ കരടിന്റെ അടിസ്ഥാനത്തിലുള്ള ചര്‍ച്ച 25ന് നടത്താമെന്നാണ് കോര്പ്പറേഷന് യൂനിയനുകളെ അറിയിച്ചിരിക്കുന്നത്. 2016 ഫെബ്രുവരിയില്‍ കെ.എസ്.ആര്.ടി.സിയില്‍ ശമ്പള പരിഷ്കരണം നടപ്പാക്കേണ്ടതായിരുന്നു. പക്ഷേ, രൂക്ഷമായ സാമ്പത്തിക പ്രതിസന്ധികള്‍ കാരണം നടപ്പാക്കാന്‍ കഴിയാതെ പോകുകയായിരുന്നു. 10-ാം ശമ്പള കമ്മിഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മറ്റു വകുപ്പുകളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2014 ജൂലൈയില്‍ നടപ്പാക്കിയ ശമ്പള സ്കെയിലാണ് കെ.എസ്.ആര്.ടി.സിയില്‍ ഇപ്പോള്‍ നടപ്പാക്കാനായി ചര്‍ച്ചക്കു നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."