HOME
DETAILS

ലക്ഷദ്വീപ് രാഷ്ട്രീയത്തില്‍ പുതിയ തന്ത്രവുമായി അമിത്ഷാ

  
backup
May 18, 2017 | 10:39 PM

%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a6%e0%b5%8d%e0%b4%b5%e0%b5%80%e0%b4%aa%e0%b5%8d-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4



കൊച്ചി: ലക്ഷദ്വീപ് ലക്ഷ്യമാക്കി ബി.ജെ.പി രാഷ്ട്രീയ നീക്കം ശക്തമാക്കി. ലക്ഷദ്വീപ് ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുകയും ജില്ലാ പഞ്ചായത്ത് ഭരിക്കുകയും ചെയ്യുന്ന എന്‍.സി.പിയിലൂടെ സ്വാധീനം ഉറപ്പിക്കുന്നതിനായി അമിത്ഷാ മൂന്നു ദിവസമാണ് ദ്വീപില്‍ ചെലവഴിച്ചത്.
ബി.ജെ.പി നേതൃത്വത്തോടുള്ള സമീപനത്തെച്ചൊല്ലി എന്‍.സി.പി ലക്ഷദ്വീപ് ഘടകത്തില്‍ ഭിന്നത രൂക്ഷമായിട്ടുണ്ട്. ബി.ജെ.പി എന്ന നിലയില്‍ മുസ്‌ലിം ഭൂരിപയോഗിച്ചുള്ള തന്ത്രങ്ങള്‍ക്ക് ബി.ജെ.പി കേന്ദ്രനേതൃത്വം രൂപംനല്‍കിയത്.
എന്‍.സി.പി ലക്ഷദ്വീപ് ഘടകത്തെ കൂടെനിര്‍ത്തി നേട്ടം കൊയ്യാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. ഗോവ മോഡലില്‍ എന്‍.സി.പി അംഗത്തെ ഒപ്പംനിര്‍ത്തി രാഷ്ട്രീയനീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ബി.ജെ.പിയുടെ ഏറ്റവും ദുര്‍ബലമായ മേഖലയില്‍ അമിത്ഷാ ക്യാംപ് ചെയ്തത്.
കോണ്‍ഗ്രസ് നേതാവ് പി.എം സഈദ് ലക്ഷദ്വീപിനെ തുടര്‍ച്ചയായി പ്രതിനിധീകരിക്കുന്ന കാലംമുതല്‍ ദ്വീപില്‍ ബി.ജെ.പിയുടെ പ്രവര്‍ത്തനമുണ്ടെങ്കിലും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥി സെയ്ദ് മുഹമ്മദ് കോയക്ക് ലഭിച്ചത് 187 വോട്ട് മാത്രമായിരുന്നു. സാമ്പത്തിക നേട്ടംമാത്രം പ്രതീക്ഷിച്ച് നിലകൊണ്ടിരുന്ന ബി.ജെ.പി ലക്ഷദ്വീപ് നേതൃത്വത്തെ പൂര്‍ണമായും അവഗണിച്ചുകൊണ്ടാണ് കേന്ദ്രനേതൃത്വം നേരിട്ട് ദ്വീപിലെത്തി രാഷ്ട്രീയ ഇടപെടലുകള്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി സര്‍വിസില്‍നിന്ന് വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥനായ ഫാറൂഖ് ഖാനെ അഡ്മിനിസ്‌ട്രേറ്ററാക്കിക്കൊണ്ടുള്ള ആദ്യരാഷ്ട്രീയ നിയമനം കഴിഞ്ഞ സെപ്റ്റംബറില്‍ ബി.ജെ.പി നടത്തിയിരുന്നു.
അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കൂടുതല്‍ അധികാരമുള്ള കേന്ദ്രഭരണപ്രദേശത്ത് ജനപ്രതിനിധികളെ വികസനത്തിന്റെ പേരില്‍ കൂടുതല്‍ അടുപ്പിക്കുകയെന്ന തന്ത്രമാണ് ബി.ജെ.പി പരീക്ഷിക്കുന്നത്. ദീന്‍ദയാല്‍ ഉപധ്യായുടെ ജന്മശതാബ്ദിയുടെ ഭാഗമായുള്ള വിസ്താര്‍ യാത്രയുടെ പേരില്‍ 16 മുതല്‍ മൂന്നുദിവസം ദ്വീപില്‍ ക്യാംപ്‌ചെയ്ത് വികസനവാഗ്ദാനങ്ങള്‍ നല്‍കിയാണ് ഇന്നലെ അമിത്ഷാ ദ്വീപില്‍ നിന്ന് കേരളത്തിലേക്ക് പറന്നത്. ലക്ഷദ്വീപ് എം.പിയും എന്‍.സി.പി രാഷ്ട്രീയ നേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്ക്കുപുറമേ ഗൃഹസമ്പര്‍ക്കം, പൊതുജനങ്ങളില്‍നിന്ന് നിവേദനം സ്വീകരിക്കല്‍ തുടങ്ങിയ പരിപാടികളും കവരത്തി, ആന്ത്രോത്ത്, അഗത്തി ദ്വീപുകളിലായി അമിത്ഷാ നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരിയില്‍ ലക്ഷദ്വീപ് സന്ദര്‍ശിക്കുമെന്നും പ്രത്യേക വികസനപാക്കേജ് പ്രഖ്യാപിക്കുമെന്നുമുള്ള വാഗ്ദാനമാണ് പ്രധാനമായും അമിത്ഷാ ദ്വീപ് നിവാസികള്‍ക്ക് മുന്നില്‍വച്ചിരിക്കുന്നത്. ലക്ഷദ്വീപിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ അഞ്ച് കേന്ദ്രമന്ത്രിമാരെ ചുമതലപ്പെടുത്തുമെന്നും ദ്വീപ് നിവാസികളും ജനപ്രതിനിധികളും ഉന്നയിച്ച ആവശ്യങ്ങള്‍ അടിയന്തരപ്രാധാന്യത്തോടെ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുമെന്ന ഉറപ്പും ബി.ജെ.പി നേതൃത്വം നല്‍കി.
വികസനകാര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായി സൗഹൃദബന്ധം ആകാമെന്നും രാഷ്ട്രീയ കൂട്ടുകെട്ടിലേക്ക് പോകുന്നത് ഗുണകരമാകില്ലെന്നുമുള്ള വാദം എന്‍.സി.പിയില്‍ ശക്തമാണ്. ബി.ജെ.പിയോടുള്ള ലക്ഷദ്വീപ് ഘടകത്തിന്റെ നിലപാട് എന്‍.സി.പി കേന്ദ്രനേതൃത്വവും ആശങ്കയോടെയാണ് കാണുന്നതെന്ന് എന്‍.സി പി ദേശീയ നേതാവ് സുപ്രഭാതത്തോട് വ്യക്തമാക്കി. അമിത്ഷായുമായുള്ള കൂടിക്കാഴ്ച വിവാദമായതോടെ രാഷ്ട്രീയ സഖ്യവാര്‍ത്തകള്‍ തള്ളിക്കൊണ്ട് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലും രംഗത്തെത്തി. ഏറ്റവും ചെറിയ കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപില്‍ ആദ്യമായെത്തിയ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെ ആതിഥ്യമര്യാദയുടെപേരില്‍ സന്ദര്‍ശിച്ചതാണെന്ന് എം.പി വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോളാർ ഗൂഢാലോചന: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കരുക്കൾ നീക്കിയത് കെ.ബി ഗണേഷ് കുമാർ? കൊട്ടാരക്കര കോടതിയിൽ നിർണായക സാക്ഷിവിസ്താരം

Kerala
  •  9 days ago
No Image

ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം: കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചു

International
  •  9 days ago
No Image

'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

Kerala
  •  9 days ago
No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  9 days ago
No Image

സിംഹാസനത്തിനരികെ ശുഭ്മാൻ ഗിൽ; ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തോട് അടുത്ത് ഇന്ത്യൻ നായകൻ, ശ്രേയസിനും മുന്നേറ്റം!

Cricket
  •  9 days ago
No Image

"നീ മുസ്‌ലിമാണോ?" എന്ന് ചോദിച്ചറിഞ്ഞു; അമേരിക്കയിൽ ഇന്ത്യൻ വംശജന് നേരെ വംശീയാക്രമണം; പ്രതി അറസ്റ്റിൽ

International
  •  9 days ago
No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  9 days ago
No Image

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച; ഫലപ്രഖ്യാപനം നീളുന്നത് ഇത് രണ്ടാം തവണ

Kerala
  •  9 days ago
No Image

ആഗോളതലത്തിൽ ഒന്നാമതെത്താൻ ദുബൈ; വിസ പെർമിറ്റുകളിൽ റെക്കോർഡ് കുതിപ്പ്

uae
  •  9 days ago
No Image

ചരിത്രത്തിലേക്ക് നടന്ന് കയറാൻ ഒറ്റ ജയം; ഇതിഹാസത്തിന്റെ റെക്കോർഡിനൊപ്പമെത്താൻ മിശിഹാ ഇന്നിറങ്ങുന്നു

Football
  •  9 days ago