ബന്ധമില്ലെന്ന് പറഞ്ഞ് സി.പി.എമ്മിന് ഒഴിയാനാവില്ല: ചെന്നിത്തല
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരേ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് വ്യക്തിപരമായ കാര്യമാണെന്നും അതുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും പറഞ്ഞ് സി.പി.എമ്മിനും കോടിയേരിക്കും ഒഴിഞ്ഞുമാറാനാവില്ല. ഇക്കാര്യത്തില്‍ സത്യാവസ്ഥ എന്താണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അതിനാല്‍ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തണം. ഈ കേസില്‍ ഇര പറഞ്ഞതില്‍ സത്യമുണ്ടെങ്കില്‍ അവര്‍ക്ക് നീതി ഉറപ്പാക്കണം.
സി.പി.എമ്മിലെ അപചയത്തിന്റെ പ്രതിഫലനമാണ് അടുത്ത കാലത്തായി പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. എല്ലാം വെള്ളപൂശുന്ന സമീപനമാണ് പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പരാജയത്തില്‍നിന്ന് സി.പി.എം ഒരു പാഠവും പഠിക്കുന്നില്ലെന്നാണ് അവരുടെ പ്രതികരണത്തില്‍നിന്ന് കാണുന്നത്. സി.പി.എമ്മിനുള്ളില്‍ നിന്നുയരുന്ന പീഡനപരാതികള്‍ പാര്‍ട്ടിക്കുള്ളില്‍തന്നെ ഒതുക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."