20 ദിവസത്തിനുള്ളില്‍ 1000 ഹൈനസ് ഡെലിവറി പൂര്‍ത്തീകരിച്ച് ഹോണ്ട
ഹൈനെസ് ഇആ 350 -യുടെ ഡെലിവറികള്‍ രാജ്യത്ത് 1000 യൂണറ്റുകള്‍ മറികടന്നതായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യ (ഒങടക) അറിയിച്ചു. വിതരണം ആരംഭിച്ച് വെറും 20 ദിവസത്തിനുള്ളിലാണ് ഹോണ്ട ഈ നേട്ടം സ്വന്തമാക്കിയത്. വന്‍ നഗരങ്ങള്‍ക്ക് പുറമെ ചെറിയ നഗരങ്ങളിലും ഹൈനസ്-സിബി350യുടെ ആവശ്യം വര്‍ദ്ധിക്കുകയാണ്.
കഴിഞ്ഞ മാസമാണ് ഈ ബൈക്ക് ആഗോളതലത്തില്‍ അവതരിപ്പിച്ചത്. ഒമ്പത് പുതിയ പേറ്റന്റ് ആപ്ലിക്കേഷനുകള്‍ക്കും, ഈ സെഗ്മെന്റില്‍ തന്നെ ആദ്യമായി നല്‍കുന്ന അഞ്ച് ഫീച്ചറുകളാണ് ഇതിലെ ഹൈലറ്റ്.
ഹൈനെസ് CB 350, DLX & DLX പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ഓരോ വേരിയന്റും മൂന്ന് കളര്‍ ഓപ്ഷനുകളില്‍ വരുന്നു.
1.85 ലക്ഷം രൂപയാണ് ഹോണ്ട ഹൈനെസ് CB 350 -യുടെ പ്രാരംഭ എക്‌സ്-ഷോറൂം വില. ടോപ്പ്-സ്‌പെക്ക് DLX പ്രോയ്ക്ക് 1.90 ലക്ഷം രൂപയാണ്. 348 സിസി സിംഗിള്‍ സിലിണ്ടര്‍ യൂണിറ്റ് 5,500 rpm -ല്‍ 20.78 bhp കരുത്തും 3,000 rpm -ല്‍ 30 Nm torque ഉം പുറപ്പെടുവിക്കുന്നു. എഞ്ചിന്‍ അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമായി ഇണചേരുന്നു.
ഉത്സവകാലത്തെ വാങ്ങലുകള്‍ക്ക് കൂടുതല്‍ ആവേശം പകരാന്‍ കമ്പനിയുടെ പങ്കാളികളായ ഐസിഐസിഐ ബാങ്കുമായി ചേര്‍ന്ന് ഹോണ്ട തങ്ങളുടെ എക്കാലത്തെയും വലിയ ഫെസ്റ്റീവ് സേവിങ്സ് ഓഫറും പ്രഖ്യാപിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."