ദുരിതത്തിന് വിട; ഇന്ത്യന്‍ തൊഴിലാളികള്‍ നാട്ടിലേക്ക് തിരിച്ചു
റിയാദ്: ഒരു വര്‍ഷത്തോളം ആവശ്യത്തിന് ഭക്ഷണം പോലുമില്ലാതെ റിയാദില്‍ നരകജീവിതം നയിക്കേണ്ടിവന്ന പതിനാല് ഇന്ത്യന്‍ തൊഴിലാളികള്‍ ഒടുവില്‍ നാട്ടിലേക്ക് തിരിച്ചു. സാമൂഹിക പ്രവര്‍ത്തകരുടെ നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് ഇവര്‍ക്ക് മോചനം സാധ്യമായത്. റെഡിമിക്‌സ് കമ്പനിയില്‍ ജോലിക്കെത്തിയ യു.പി, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലെ തൊഴിലാളികളാണ് തൊഴിലുടമകള്‍ താമസ സ്ഥലത്ത്‌നിന്നു ഇറക്കിവിട്ടതിനെ തുടര്‍ന്ന് റിയാദിലെ നദീമില്‍ ഏറെ ദുരിതം അനുഭവിക്കേണ്ടിവന്നത്. നിരന്തരമായി ശമ്പളവും ഭക്ഷണത്തിനുള്ള പണവും ചോദിച്ചതാണ് കമ്പനി അധികൃതരെ ചൊടിപ്പിച്ചത്.
തലചായ്ക്കാന്‍ ഒരിടമില്ലാതെ അലയുന്നതിനിടയിലാണ് സാമൂഹികപ്രവര്‍ത്തകരുമായി ഇവര്‍ ബന്ധപ്പെട്ടത്. ഇഖാമ പുതുക്കാനും കമ്പനി തയാറാകാതിരുന്നത് ഇവരുടെ പ്രയാസത്തിന്റെ ആഴം പതിന്മടങ്ങ് വര്‍ധിപ്പിച്ചിരുന്നു. പ്രശ്‌നത്തില്‍ ഇടപെട്ട സാമൂഹികപ്രവര്‍ത്തകര്‍ കമ്പനിയിലെത്തി അധികൃതരുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല.
തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന കമ്പനി തങ്ങള്‍ വാങ്ങിയതാണെന്നും എന്നാല്‍, തൊഴിലാളികളെ തങ്ങള്‍ക്ക് ആവശ്യമില്ലെന്നുമായിരുന്നു കമ്പനിയുടെ നിലപാട്. എന്നാല്‍, പഴയ കമ്പനി പേര് മാറ്റി പ്രവര്‍ത്തിക്കുകയാണെന്നു മനസിലായതോടെ, പിറ്റേ ദിവസം ലേബര്‍ കോടതിയിലെത്തി കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."