HOME
DETAILS

ആസിയുമ്മക്ക് അസുഖം മാറിയാലും പോകാനിടമില്ല

  
backup
September 21 2018 | 02:09 AM

%e0%b4%86%e0%b4%b8%e0%b4%bf%e0%b4%af%e0%b5%81%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%85%e0%b4%b8%e0%b5%81%e0%b4%96%e0%b4%82-%e0%b4%ae%e0%b4%be%e0%b4%b1%e0%b4%bf%e0%b4%af

കോഴിക്കോട്: മൂന്നാഴ്ചയായി ആസിയുമ്മ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ തനിച്ചാണ്. ഓര്‍മകള്‍ക്കു മങ്ങലില്ലെങ്കിലും ബന്ധുക്കളെ കുറിച്ച് ഇവര്‍ക്ക് ഒന്നുമറിയില്ല. വടകര സ്വദേശിയാണെന്നാണു പറയുന്നത്.
ബീച്ച് ആശുപത്രിയില്‍ മാതാപിതാക്കളും ബന്ധുക്കളും ഉപേക്ഷിച്ച നിരവധി പേരുണ്ടെന്നറിഞ്ഞ് ജില്ലാ ലീഗല്‍ സര്‍വിസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ എം.പി ജയരാജ് എത്തിയപ്പോഴാണ് ഇവര്‍ കാര്യങ്ങള്‍ പറഞ്ഞത്. 20 സെന്റും ഒരു വീടുമുണ്ട്, പക്ഷേ ആ വീട് താമസിക്കാന്‍ പറ്റില്ല. ബന്ധുക്കളാരുമില്ല. അതുകൊണ്ടുതന്നെ എനിക്ക് അസുഖം ഭേദമായാല്‍ പോകാനിടമില്ലെന്നും ആസിയുമ്മ ജയരാജിനോട് പറഞ്ഞു.
മാസങ്ങളോളം ആസിയുമ്മ റെയില്‍വേ സ്റ്റേഷനിലായിരുന്നു. അവിടുന്ന് പനി ബാധിച്ചതിനെ തുടര്‍ന്നാണ് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ കാലിനും സുഖമില്ല. 'തെരുവിലെ മക്കള്‍ ചാരിറ്റി' എന്ന സംഘടനയാണ് ഇവരെ പരിചരിക്കുന്നത്. കൃത്യമായ സമയങ്ങളില്‍ ഭക്ഷണം എത്തിക്കുന്നതും ഇവര്‍ തന്നെ. ആസിയുമ്മയെ പോലെ ഇരുപതോളം പേര്‍ ബീച്ച് ആശുപത്രിയില്‍ പല വാര്‍ഡുകളിലായുണ്ട്. ബന്ധുക്കള്‍ ഉപേക്ഷിച്ചുപോയവരാണ് എല്ലാവരും.
'തെരുവിലെ മക്കള്‍ ചാരിറ്റി' എന്ന സംഘടനയാണ് ഇവരെ പലരെയും പരിചരിക്കുന്നത്. മക്കളും ബന്ധുക്കളും ഉപേക്ഷിച്ചു പോയാല്‍ അവര്‍ക്കെതിരേ സ്വമേധയാ കേസെടുക്കാന്‍ വകുപ്പുണ്ടെന്നും അവര്‍ ശിക്ഷ അനുവഭിക്കേണ്ടിവരുമെന്നും ലീഗല്‍ സര്‍വിസസ് അതോറിറ്റി സെക്രട്ടറി എം.പി ജയരാജ് പറഞ്ഞു. മെഡിക്കല്‍ കോളജില്‍ നിന്ന് അസുഖം മാറിയ പലരെയും ഇവിടേക്കു മാറ്റുന്നുണ്ട്. എന്നാല്‍ ബന്ധുക്കളെ കണ്ടെത്താനോ അവരിലേക്ക് ഇവരെ ഏല്‍പ്പിക്കാനോ അധികൃതര്‍ ശ്രമിക്കാറില്ല.
ബന്ധുക്കളില്ലാത്തവരെ സംരക്ഷിക്കാന്‍ സര്‍ക്കാരിനു പല സംവിധാനങ്ങളുണ്ടെങ്കിലു ഇവര്‍ക്ക് അതിന്റെ പ്രയോജനങ്ങളൊന്നും ലഭിച്ചിട്ടില്ല. അതിനാല്‍ വാര്‍ധക്യത്തില്‍ ആവശ്യമായ പരിചരണവും സംരക്ഷണവും ലഭിക്കാതെയാണ് ഇവര്‍ ഇവിടെ ജീവിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  6 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  11 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  12 hours ago