HOME
DETAILS
MAL
കോടിയേരിയുടേത് വൈകി വന്ന വിവേകം: ചെന്നിത്തല
backup
November 13 2020 | 23:11 PM
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറി നില്‍ക്കാനുള്ള കോടിയേരി ബാലകൃഷ്ണന്റെ തീരുമാനം വൈകി വന്ന വിവേകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇതാദ്യം ചെയ്യേണ്ടിയിരുന്നത് മുഖ്യമന്ത്രിയാണ്. സി.പി.എം ഇപ്പോള്‍ നേരിടുന്ന ഈ ഗുരുതരമായ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ പാര്‍ട്ടി സെക്രട്ടറിയുടെ രാജികൊണ്ട് മാത്രം കഴിയില്ലെന്നും മുഖ്യമന്ത്രി രാജിവച്ച് മാതൃക കാട്ടുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
അതു ചെയ്തില്ലങ്കില്‍ ഇതിനെക്കാള്‍ കൂടുതല്‍ അപമാനം സഹിച്ച് പുറത്തുപോകേണ്ട അവസ്ഥ അദ്ദേഹത്തിനുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."