പരിസ്ഥിതി സൗഹൃദ പേനയുമായി വിദ്യാര്‍ഥികള്‍
മഞ്ചേരി: പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് മഞ്ചേരി തുറക്കല്‍ എച്ച്.എം.എസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ജെ.ആര്.സി വിദ്യാര്‍ഥികള്‍ പരിസ്ഥിതി സൗഹൃദ പേനയുമായി രംഗത്ത്. പ്ലാസ്റ്റിക് പേനകള്‍ക്ക് ഇനി സ്കൂളിലേക്ക് പ്രവേശനമില്ല.മണ്ണില്‍ അലിഞ്ഞു ചേരുന്ന പേപ്പര്‍ ഉപയോഗിച്ചാണ് വിദ്യാര്‍ഥികള്‍ പേന നിര്‍മിക്കുക. പേനക്ക് അകത്ത് വ്യത്യസ്ഥ വിത്തുകളും നിറക്കും.
ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന പേപ്പര്‍ പേന മണ്ണിനോട് ചേരുന്നതോടെ അകത്തുള്ള വിത്ത് മുളപൊട്ടും. ജെ.ആര്.സി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ തുറക്കല്‍ സ്കൂളിന് പുറമെ മറ്റു വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും പേനകള്‍ എത്തിക്കും.
'പരിസ്ഥിതി സംരക്ഷണം' വിദ്യാര്ഥികളിലൂടെയെന്ന പ്രമേയത്തില്‍ തുറക്കല്‍ എച്ച്.എം.എസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ട്രോഗണ് മീഡിയയുടെ നേതൃത്വത്തില്‍ നടത്തിയ ശില്പശാല പ്രിന്‍സിപ്പല്‍ എം.ഷാഫി ഉദ്ഘാടനം ചെയ്തു. ജെ.ആര്.സി കൗണ്‍സിലര്‍ പി.അഖില്‍, വി.എം സാദിഖ് അലി, സി.കൃഷ്ണദാസ്, മുഹമ്മദ് ഷിബിലി, ഉനൈസ്, ദില്‍ഷാദ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."