സൂക്ഷിക്കുക...അവര്‍ ജയില്‍ ചാടി; പിടികൂടി നല്കിയാല് 50000 രൂപ പാരിതോഷികം
മധ്യപ്രദേശ്: കൊലപാതകം, ബലാത്സംഗം, കഞ്ചാവ് വില്പന തുടങ്ങിയ കേസുകളില്‍ ശിക്ഷിക്കപ്പെട്ട ജയിലില്‍ കഴിഞ്ഞിരുന്ന നാല് കൊടും ക്രിമിനലുകള്‍ ജയില്‍ ചാടി. മധ്യപ്രദേശില്‍ നീമുച് ജില്ലയിലാണ് സംഭവം. രാജസ്ഥാന് സ്വദേശികളായ നര് സിങ്ങ്(20), പങ്കജ് മോംഗിയ(21), ലേഖ് രാം, ദുബൈ ലാല്‍ എന്നീ കുറ്റവാളികളാണ് രക്ഷപ്പെട്ടത്. ഇവരെ കനാവതി ഏരിയയിലെ സബ്ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്. അതേസമയം ഇവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അധികൃതര്‍ 50000 രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു കഴിഞ്ഞു.
തടവറയിലെ ഇരുമ്പഴികള്‍ അറുത്തുമാറ്റി പുറത്തുകടന്ന പ്രതികള്‍ 22 അടി നീളമുള്ള ജയിലിലെ ചുറ്റുമതില്‍ ചാടിക്കടക്കുകയായിരുന്നു. ഇതിന് പുറത്തുനിന്നുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടാകുമെന്ന് ജയിലര്‍ ആര്.പി വസുനാനി പറഞ്ഞു. ജയില്‍ ചാടിയവരില്‍ ലേഖ് റാമാണ് കൊലപാതക കേസിലെ കുറ്റവാളി. ദുബൈ ലാലിന്റെ പേരില്‍ ബലാത്സംഗ കുറ്റവും നര് സിങ്, പങ്കജ് മോംഗിയ എന്നിവരുടെ പേരില്‍ കഞ്ചാവ് കേസുമാണുള്ളത്. സംസ്ഥാന ജയില്‍ മേധാവി സഞ്ജയ് ചൗധരിയാണ് ഇവരെ പിടികൂടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."