HOME
DETAILS
MAL
ഭവനപദ്ധതിക്ക് പുതിയ നിബന്ധന: കരിമണല്‍ ലോബിയെ സഹായിക്കാനെന്ന്
backup
May 19 2017 | 01:05 AM
ഹരിപ്പാട്: ഫിഷറീസ് വകുപ്പ് ഭവനപദ്ധതിക്ക് പുതിയ നിബന്ധന വച്ചത് കരിമണല്‍ ലോബിയെ സഹായിക്കാനാണെന്ന് അഖിലകേരള മത്സ്യത്തൊഴിലാളി ഫെഡറേഷന് (യു.ടി.യു.സി.) സംസ്ഥാന സെക്രട്ടറി അനില്‍ ബി.കളത്തില്‍ കുറ്റപ്പെടുത്തി.
തീരത്ത് 50 മീറ്ററിനുള്ളില്‍ താമസിക്കുന്നവര്‍ക്ക് അരക്കിലോമീറ്ററിന് വെളിയില്‍ മൂന്നുസെന്റ് സ്ഥലമുണ്ടെങ്കില്‍ മാത്രമേ ഭവനിര്‍മാണത്തിന് സഹായം ലഭിക്കൂ. വിചിത്രമായ ഈ ഉത്തരവിനു പിന്നില്‍ തീരത്തുനിന്ന് മത്സ്യത്തൊഴിലാളികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കമാണ്. കേരളതീരത്ത് പരമ്പരാഗത കടല്‍ഭിത്തി ഇനി നിര്‍മിക്കില്ലെന്നാണ് വകുപ്പ് മന്ത്രി ആവര്‍ത്തിച്ച് പറയുന്നത്.
ഇതും പുതിയ ഭവനപദ്ധതിയുമായി ചേര്‍ത്തുവായിക്കുമ്പോള്‍ സര്‍ക്കാരിന്റെ ഗൂഢാലോചന വ്യക്തമാണെന്നും അനില്‍ ബി.കളത്തില്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."