HOME
DETAILS

പ്രതിസന്ധിയില്‍ ഉഴലുന്ന പ്രാദേശിക സര്‍ക്കാരുകള്‍

  
backup
June 23 2019 | 16:06 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%89%e0%b4%b4%e0%b4%b2%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8

 


കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണ്. പ്രാദേശിക സര്‍ക്കാരുകള്‍ എന്ന നിര്‍വചനത്തെപ്പോലും അപ്രസക്തമാക്കുന്ന രീതിയിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവുകളും നടപടികളും വന്നുകൊണ്ടിരിക്കുന്നത്. ഫണ്ടുകള്‍ വെട്ടിക്കുറക്കലും തിരിച്ചുപിടിക്കലും മാത്രമല്ല, പ്രാദേശിക ആസൂത്രണങ്ങള്‍ പോലും പ്രഹസനമാകുന്നതിലേക്കാണ് കാര്യങ്ങള്‍ ചെന്നെത്തുന്നത്. അധികാര വികേന്ദ്രീകരണത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പോലും മറന്ന് സര്‍ക്കാര്‍ പെരുമാറുമ്പോള്‍ പ്രാദേശിക ഭരണകൂടങ്ങള്‍ നോക്കുകുത്തികളായി മാറുകയാണ്. കേരളത്തില്‍ മാറിമാറി വന്ന സര്‍ക്കാരുകളിലൊന്നുപോലും ഈ രീതിയില്‍ പ്രാദേശിക സര്‍ക്കാരുകളോട് പെരുമാറിയിട്ടില്ല. കാര്യങ്ങള്‍ കൃത്യമായി വിശദീകരിക്കുന്നതിന് പകരം പരിഹാസ്യമായ വാദങ്ങളുയര്‍ത്തി ഒഴിഞ്ഞുമാറുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സംസ്ഥാന ബജറ്റിന്റെ മൂന്നില്‍ ഒന്നും തദ്ദേശ സ്ഥാപനങ്ങള്‍ വഴി ചെലവഴിക്കുക എന്നതായിരുന്നു കേരള പഞ്ചായത്തീ രാജ് ആക്റ്റ് പാസാക്കുന്ന ഘട്ടത്തില്‍ ലക്ഷ്യംവച്ചിരുന്നത്. ഇതിനനുസൃതമായാണ് ബജറ്റ് തയ്യാറാക്കിയിരുന്നത്. എന്നാല്‍, ഈ ലക്ഷ്യത്തെ പാടെ തകര്‍ക്കുന്ന സമീപനമാണ് പിണറായി സര്‍ക്കാര്‍ തുടക്കം മുതല്‍ സ്വീകരിച്ചത്.


2019- 20 വര്‍ഷത്തില്‍ ഈ ഫണ്ട് പിടിച്ചടുക്കലിന് പുറമെ എല്ലാ മര്യാദകളും ലംഘിച്ച് വന്‍തോതില്‍ ഫണ്ട് വെട്ടിക്കുറയ്ക്കുകയുമുണ്ടായി. തദ്ദേശ സ്ഥാപനങ്ങള്‍ 2019- 20 വാര്‍ഷിക പദ്ധതിക്ക് അംഗീകാരം വാങ്ങിയ ശേഷം ബജറ്റ് വിഹിതത്തില്‍ വന്‍തോതില്‍ കുറവ് വരുത്തിയതും 2019 മാര്‍ച്ച് 31ന് മുമ്പ് പ്രവൃത്തി പൂര്‍ത്തീകരിച്ച് ട്രഷറിയില്‍ സമര്‍പ്പിച്ച 2018- 19 ലെ ബില്ലുകള്‍ക്ക് 2019- 20 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍ നിന്ന് തുക പിടിച്ചെടുക്കുന്നതുമാണ് സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക് തദ്ദേശ സ്ഥാപനങ്ങളെ തള്ളിവിട്ടത്. ഇതോടെ വാര്‍ഷിക പദ്ധതി പൂര്‍ണമായും അവതാളത്തിലായി. തൊട്ടുമുമ്പുള്ള സാമ്പത്തിക വര്‍ഷത്തേതില്‍ നിന്ന് ചുരുങ്ങിയത് 10 ശതമാനമെങ്കിലും വര്‍ധിച്ച തുകയാണ് ഓരോ വര്‍ഷവും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചിരുന്നത്. ഇതിന് പകരം ഇത്തവണ 20 ശതമാനത്തോളം തുക വെട്ടിക്കുറച്ചു. ഇതിന് പുറമെയാണ് മാര്‍ച്ച് 23ന് ശേഷം ട്രഷറിയില്‍ സമര്‍പ്പിച്ച ബില്ലുകളെ ക്യൂ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ശേഷം 2019-20 വര്‍ഷത്തെ ബജറ്റില്‍ നിന്ന് ഇതിന് ഫണ്ട് പിടിച്ചെടുക്കുകയും ചെയ്തത്. ഇതുമൂലം 50 ശതമാനത്തോളം വരെ തുകയുടെ നഷ്ടമാണ് മിക്ക തദ്ദേശസ്ഥാപനങ്ങള്‍ക്കുമുണ്ടായത്.


കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഒരു സാമ്പത്തിക വര്‍ഷം പോലും ട്രഷറിയില്‍ തദ്ദേശ സ്ഥാപനങ്ങളുടെ ബില്ല് അനുവദിക്കുന്നതിന് പ്രതിസന്ധിയുണ്ടായിട്ടില്ല. എല്ലാ വര്‍ഷവും മാര്‍ച്ച് 31ന് അര്‍ധരാത്രി വരെ ട്രഷറിയില്‍ ബില്ല് സ്വീകരിച്ചിരുന്നതും അവക്കെല്ലാം അതത് വര്‍ഷത്തെ ഫണ്ടില്‍ നിന്ന് തുക അനുവദിച്ചതുമാണ്. എന്നാല്‍ ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയ ആദ്യ വര്‍ഷം തന്നെ ട്രഷറിയില്‍ പ്രതിസന്ധി രൂപപ്പെട്ടു. ഓരോ വര്‍ഷവും അത് രൂക്ഷമാവുകയാണ്. ഒരു വര്‍ഷത്തെ ചെലവഴിക്കാനാവാത്ത പദ്ധതികള്‍ക്കുള്ള ഫണ്ടുകള്‍ തൊട്ടടുത്ത സാമ്പത്തിക വര്‍ഷം അധികമായി അനുവദിച്ചിരുന്നതാണ്. മേല്‍ തുക ജൂലൈ മാസം നടപ്പുവര്‍ഷത്തെ ബജറ്റ് വിഹിതത്തിന്റെ രണ്ടാം ഗഡുവിനൊപ്പം അനുവദിക്കുമെന്ന് ഉറപ്പാക്കി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഉത്തരവിറക്കിയതുമാണ്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഏറെ ആശ്വാസകരമായിരുന്ന ഇത്തരം സാഹചര്യങ്ങളെല്ലാം ഇല്ലാതായി. മാത്രമല്ല, 2018- 19 വര്‍ഷത്തില്‍ മഹാപ്രളയം മൂലം പ്രവര്‍ത്തനങ്ങള്‍ മാസങ്ങളോളം തടസ്സപ്പെട്ട സാമ്പത്തിക വര്‍ഷമാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ട്രഷറികളില്‍ ബില്ല് സ്വീകരിക്കുന്നത് സംബന്ധിച്ചും തടസ്സമുണ്ടായി. ഈ സാഹചര്യം ഉള്‍ക്കൊണ്ട് പ്രത്യേക സമയം അനുവദിക്കുന്നതിന് പകരം നിശ്ചിത സമയം പോലും പദ്ധതി പൂര്‍ത്തീകരണത്തിന് അനുവദിക്കാതെയാണ് സര്‍ക്കാര്‍ ഫണ്ട് തിരിച്ചുപിടിച്ചത്.


തദ്ദേശ സ്ഥാപനങ്ങളോട് 2019- 20 വാര്‍ഷിക പദ്ധതിക്ക് നേരത്തെ അംഗീകാരം വാങ്ങണമെന്ന് നിര്‍ദേശിച്ചതും ലഭ്യമാകുന്ന തുക സംബന്ധിച്ച് ഉത്തരവിറക്കയതും സംസ്ഥാന സര്‍ക്കാരാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് പദ്ധതി രൂപീകരണ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. മിക്ക സ്ഥാപനങ്ങളും 2018 ഡിസംബര്‍ 31ന് മുമ്പായി അംഗീകാരം വാങ്ങിയതുമാണ്. തുടര്‍ന്ന് ഗുണഭോക്തൃ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തനവും പൂര്‍ത്തീകരിച്ച ശേഷമാണ് സര്‍ക്കാര്‍ ഫണ്ട് വന്‍തോതില്‍ വെട്ടിക്കുറച്ചതും ക്യൂ ബില്ലുകളുടെ പേരില്‍ തുക തിരിച്ചുപിടിച്ചതും. ഇതുമൂലം മാസങ്ങള്‍ നീണ്ട ആസൂത്രണ പ്രക്രിയ വ്യര്‍ഥമായി. ഫണ്ടില്‍ വന്‍ കുറവ് വന്നതിനെ തുടര്‍ന്ന് തദ്ദേശ ഭരണസമിതികള്‍ പൊടുന്നനെ പദ്ധതി പുനഃക്രമീകരിക്കാന്‍ നിര്‍ബന്ധിതമായതോടെ ഏറെ ആസൂത്രണങ്ങള്‍ക്ക് ശേഷം രൂപപ്പെടുത്തിയ പല പദ്ധതികളും ഉപേക്ഷിക്കപ്പെട്ടു. ഗ്രാമസഭകളും കര്‍മസമിതികളും രൂപപ്പെടുത്തി വികസന സെമിനാര്‍ ചേര്‍ന്ന് അന്തിമമാക്കി ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയ പദ്ധതി രേഖയും, ഭരണസമിതി മാത്രം ചേര്‍ന്ന് പുനഃക്രമീകരിച്ച പദ്ധതി രേഖയും തമ്മിലുള്ള അന്തരം വലുതാണ്. ഇത് ഗ്രാമസഭയെയും വികേന്ദ്രീകരണാസൂത്രണത്തെയും പരിഹാസ്യമാക്കുന്ന നടപടിയാണ്. ഇതിന് പുറമെ അനുവദിക്കുന്ന ഫണ്ടുകള്‍ എങ്ങനെ ചെലവഴിക്കണമെന്ന് പൂര്‍ണമായും സര്‍ക്കാര്‍ തന്നെ നിശ്ചയിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
കേരളത്തിലെ ഓരോ പ്രദേശത്തെയും ആവശ്യങ്ങളും സാധ്യതകളും വ്യത്യസ്തമാണ്. ഇതിനനുസരിച്ച് വ്യത്യസ്തമായ പദ്ധതികളാണ് ഓരോ പ്രദേശത്തേക്കും ആവശ്യം. എന്നാല്‍ ഇത് തിരിച്ചറിയാതെയാണ് പദ്ധതി സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കിയത്. ഗ്രാമപഞ്ചായത്തുകളില്‍ 80 ശതമാനവും ഏതെല്ലാം മേഖലകളില്‍ ചെലവഴിക്കണമെന്ന് സര്‍ക്കാര്‍ തന്നെ നിശ്ചയിച്ചിട്ടുണ്ട്. അവശേഷിക്കുന്ന 20 ശതമാനത്തിനും സര്‍ക്കാര്‍ തന്നെ അനിവാര്യമായ പദ്ധതികള്‍ നിര്‍ദേശിക്കുന്നു. ഇത് അധികാരവികേന്ദ്രീകരണത്തെ പൂര്‍ണമായും തകര്‍ക്കുന്നതാണ്.


തിരുവനന്തപുരത്തെ നഗരസ്വഭാവമുള്ള ഒരു ഗ്രാമപഞ്ചായത്തും വയനാട്ടിലെ അവികസിതമായ ഒരു ഗ്രാമപഞ്ചായത്തും ഏറ്റെടുക്കേണ്ടത് ഒരേ രീതിയിലുള്ള പദ്ധതികളാണ് എന്ന് സര്‍ക്കാര്‍ നിശ്ചയിക്കുമ്പോള്‍ പ്രാദേശിക ആസൂത്രണം അപ്രസക്തമാവുകയാണ്. പ്രാദേശിക സര്‍ക്കാരുകള്‍ക്ക് വികേന്ദ്രീകരിച്ചു നല്‍കിയ അധികാരം തിരിച്ചുപിടിക്കുന്നതിന് സമാനമാണ് ഇത്തരം നടപടികള്‍.


പ്രളയ പുനര്‍നിര്‍മാണത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയ സര്‍ക്കാര്‍ ഇക്കാര്യത്തിലും തദ്ദേശ സ്ഥാപനങ്ങളെ കബളിപ്പിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള തീവ്ര പരിശ്രമമാണ് യു.ഡി.എഫ് സര്‍ക്കാര്‍ നടത്തിയത്. എന്നാല്‍ ആ രീതിയിലുള്ള യാതൊരു ഇടപെടലും തുടര്‍ന്നുവന്ന സര്‍ക്കാര്‍ സ്വീകരിച്ചില്ല. പരസ്പര വിരുദ്ധവും വിചിത്രവുമായ ഉത്തരവുകളിലൂടെയും നടപടികളിലൂടെയും ക്ഷേമപെന്‍ഷന്‍ പദ്ധതി പൂര്‍ണമായും അവതാളത്തിലായിരിക്കുകയാണ്. അപേക്ഷകന് അപേക്ഷിക്കുന്ന തിയ്യതി മുതല്‍ പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കും എന്ന ഉത്തരവ് പോലും ഈ സര്‍ക്കാര്‍ തിരുത്തി. തദ്ദേശ സ്ഥാപനത്തിന്റെ മുഴുവന്‍ നടപടി ക്രമങ്ങളും പൂര്‍ത്തീകരിച്ച് ഭരണസമിതി അംഗീകാരം നല്‍കിയ ശേഷം ഡാറ്റാ എന്‍ട്രി നടത്തി ഡി.ബി.ടി സെല്‍ അനുമതി നല്‍കുന്ന തിയ്യതി മുതലാണ് ഇപ്പോള്‍ ആദ്യ പെന്‍ഷന് അര്‍ഹത നേടുന്നത്. മാനദണ്ഡങ്ങളില്‍ വരുത്തിയ മാറ്റവും അര്‍ഹരായ നിരവധി പേര്‍ക്ക് പെന്‍ഷന്‍ നഷ്ടമാവുന്നതിനിടയാക്കുന്നു. പഞ്ചായത്തുകള്‍ കൃത്യമായി നടപ്പാക്കിവന്ന ഭവന പദ്ധതി അട്ടിമറിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച ലൈഫ് ഭവന പദ്ധതിയും കാറ്റൊഴിഞ്ഞ ബലൂണായി മാറി. ഭവനരഹിതര്‍ക്കെല്ലാം ഭവനം എന്ന് പ്രഖ്യാപിച്ച പദ്ധതിയില്‍ യഥാര്‍ഥ ഭവനരഹിതരില്‍ നൂറിലൊന്ന് കുടുംബങ്ങള്‍ക്ക് പോലും വീട് നല്‍കാനാവാത്ത സ്ഥിതിയാണുള്ളത്.


വാര്‍ഷിക പദ്ധതി പ്രതിസന്ധിയിലാക്കിയും മിഷനുകള്‍ രൂപീകരിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങള്‍ സര്‍ക്കാരിലേക്ക് കേന്ദ്രീകരിച്ചും സര്‍ക്കാര്‍ നടത്തുന്ന നീക്കം പ്രാദേശിക സര്‍ക്കാരുകള്‍ക്ക് ഏല്‍പ്പിച്ച പ്രഹരം ചെറുതല്ല. ഇതില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിഞ്ഞില്ലെങ്കില്‍ ലോകത്തിന് മാതൃകയായി കേരളം ഉയര്‍ത്തിക്കാണിക്കുന്ന പ്രാദേശിക സര്‍ക്കാരുകള്‍ നോക്കുകുത്തികള്‍ മാത്രമായി മാറും. ഈ സാഹചര്യത്തില്‍ മുസ്‌ലിംലീഗ് തദ്ദേശ സ്ഥാപനങ്ങളുടെ സംരക്ഷണത്തിനായി പ്രക്ഷോഭരംഗത്തിറങ്ങിയിരിക്കുകയാണ്.


പ്രക്ഷോഭത്തിന് തുടക്കം കുറിച്ച് ഇന്ന് മുസ്‌ലിംലീഗിന്റെ തദ്ദേശ സ്ഥാപന പ്രതിനിധികള്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തും. പിടിച്ചെടുത്ത അധികാരവും ഫണ്ടും തിരിച്ചുലഭിക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച്. സര്‍ക്കാര്‍ നയം തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ തുടര്‍പ്രക്ഷോഭത്തിലേക്ക് പാര്‍ട്ടിക്ക് നീങ്ങേണ്ടി വരും.

(മുസ്‌ലിം ലീഗ് സംസ്ഥാന
ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  a month ago
No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a month ago
No Image

നെതന്യാഹുവിന്റെ വീട്ടു മുറ്റത്ത് ഫ്‌ളാഷ് ബോംബ്;  സുരക്ഷാ വീഴ്ചയെന്ന് ഇസ്‌റാഈൽ

International
  •  a month ago
No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  a month ago
No Image

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

National
  •  a month ago
No Image

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍;  സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Kerala
  •  a month ago
No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago