മാലിന്യം നിറഞ്ഞ് മാനിവയല്‍പുഴ അധികൃതര്‍ കാഴ്ചക്കാരാവുന്നു
കാട്ടിക്കുളം: സംസ്ഥാനത്ത് ഏറ്റവുമതികം മാലിന്യം കുമിഞ്ഞുകൂടുന്ന പഞ്ചായത്തായി മാറുകയാണ് തിരുനെല്ലി. പഞ്ചായത്ത് ഓഫിസിന്റെ മുന്നില്‍ വരെ മാലിന്യ കൂമ്പാരമാണ്. ടൗണിലെ ഓടകളില്‍ മുഴുവന്‍ വര്‍ഷങ്ങളായുള്ള മാലിന്യം കെട്ടിക്കിടക്കുകയാണ്. പഞ്ചായത്തിന്റെ പരിധിയില്‍പ്പെടുന്ന ഹോട്ടല്‍, ലോഡ്ജ് മറ്റുവ്യാപാര സ്ഥാപനങ്ങളിലേയും മാലിന്യങ്ങള്‍ ടൗണില്‍ നിന്ന് കുറച്ച് മാറി വനത്തിലേക്കൊഴുകുന്ന മാനിവയല്‍ പുഴയിലേക്കാണ് ഒഴിക്കുന്നത്. പുഴയോരത്ത് നിര്‍മിച്ചിരിക്കുന്ന ലോഡ്ജ് കോട്ടേജുകളിലെ മുഴുവന്‍ മാലിന്യങ്ങളും പൈപ്പ് വഴി പുഴയിലേക്കൊഴുക്കുകയാണ്. റിസോര്‍ട്ടുകളിലെ കക്കൂസ് മാലിന്യമുള്‍പ്പെടെയുള്ളത് പുഴയിലേക്ക് തള്ളുന്നതായാണ് ആരോപണം. എന്നാല്‍ ഇതിനെതിരെ നടപടിയെടുക്കാതെ പഞ്ചായത്തും ഹെല്‍ത്ത് ഇസ്‌പെക്ടറും കാഴ്ചക്കാരാവുകയാണ്. കുടിവെള്ള സ്രോതസും പരിസരങ്ങളും മറ്റ് ജലസംഭരണികളും നാള്‍ക്കുനാള്‍ ഇവിടെ ചീഞ്ഞഴുകുകയാണ്. കുടിവെള്ളമില്ലാതെ ജനം വട്ടം കറങ്ങുമ്പോള്‍ ജലസ്രോതസ് സംരക്ഷിക്കേണ്ട അതികൃതര്‍ ജലമലിനീകരണത്തിന് കൂട്ട് നില്‍ക്കുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ വേനല്‍ മഴയില്‍ ലോഡ് കണക്കിന് മാലിന്യകൂമ്പാരമാണ് ടൗണില്‍ നിന്നൊഴുകി പുഴയിലെത്തിയത്. അവശേഷിച്ച മാലിന്യം ടൗണിലെ ഓഡയില്‍ നിറഞ്ഞിരിക്കുകയാണ്. ഇതിനെതിരെ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."