പേരില്‍ ടൂറിസം കേന്ദ്രം; വികസനത്തില്‍ വട്ടപ്പൂജ്യം
ഉദയഗിരി: ജോസ്ഗിരി-തിരുനെറ്റി റോഡ് തകര്‍ന്നു യാത്രാദുരിതം. റോഡ് നന്നാക്കാന്‍ നടപടിയില്ലാത്തതിനാല്‍ നാട്ടുകാര്‍ പ്രതിഷേധത്തില്‍. വിനോദസഞ്ചാര കേന്ദ്രമായ തിരുനെറ്റിയിലേക്ക് ഇപ്പോള്‍ സഞ്ചാരികളുടെ പ്രവാഹമാണ്. സഞ്ചാരികള്‍ക്ക് വാഹനത്തില്‍ എത്തിച്ചേരാന്‍ കഴിയാത്ത വിധം റോഡ് തകര്‍ന്നിരിക്കുകയാണ്.
പ്രാദേശിക ടൂറിസം പദ്ധതിയില്‍പ്പെടുത്തി റോഡ് നവീകരിക്കുമെന്ന് പ്രചാരണം ഉണ്ടായിരുന്നെങ്കിലും യാതൊരു വിധത്തിലുള്ള പ്രവൃത്തികളും തുടങ്ങിയിട്ടില്ല. നല്ല രീതിയില്‍ പ്രയോജനപ്പെടുത്താവുന്ന ടൂറിസം പദ്ധതിയോട് പഞ്ചായത്തും വേണ്ട രീതിയില്‍ ഇടപെടുന്നില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. വീതി കുറഞ്ഞ റോഡ് നൂറുകണക്കിനു കുടുംബങ്ങളുടെ ഏക സഞ്ചാര മാര്‍ഗവും കൂടിയാണ്. മഴവെള്ളം കുത്തിയൊഴുകി റോഡില്‍ വലിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. കല്ലുകളിളകുന്ന റോഡില്‍ ജീപ്പുകള്‍ ഉള്‍പ്പെടെ സര്‍വിസ് നടത്താന്‍ മടിക്കുന്നതായി നാട്ടുകാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."