ഇരിട്ടിയില്‍ യൂത്ത് കോണ്‍. നേതാവിന് വെട്ടേറ്റു
ഇരിട്ടി: ഇരിട്ടിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് വെട്ടേറ്റു. പേരാവൂര്‍ മണ്ഡലം സെക്രട്ടറി പായം വട്ടിയറ കരിയാലിലെ ജിജോ പുളിയാനിക്കാട്ടി(35)നെ ഗുരുതര പരുക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 9.30ഓടെ കരിയാല്‍ ടൗണിലെ കടവരാന്തയില്‍ കോണ്‍ക്രീറ്റ് ജോലി ചെയ്യുകയായിരുന്ന ജിജോയെ ആയുധമേന്തിയ ആറംഗ സംഘം കാറിലെത്തി വെട്ടുകയായിരുന്നു എന്നാണ് പരാതി. ഇരുമ്പുവടി കൊണ്ട് അടിച്ച് നിലത്തിട്ട ശേഷം രണ്ടുപേര്‍ നിലത്തിരുന്ന് ഇരുമ്പുവടി കൊണ്ട് മാരകമായി മര്‍ദിക്കുകയായിരുന്നുവെന്നും കൃത്യം നടത്തിയവരില്‍ ഒരാള്‍ 'നിന്നെ കൊല്ലാന്‍ പറഞ്ഞില്ലെന്നും അതുകൊണ്ട് ജീവനോടെ വിടുന്നെന്നും' പറഞ്ഞതായി ജിജോ പൊലിസിന് മൊഴി നല്കി.
ജിജോയുടെ വലതുകാലിന് ആഴത്തില്‍ വെട്ടേല്‍ക്കുകയും ഇടതുകാലിന്റെ എല്ല് പൊട്ടുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ആറോളം പേര്‍ക്കെതിരേ കേസെടുത്തു. കരിയാലിലെ ഒരു ശവസംസ്കാര ചടങ്ങില്‍ റീത്തുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എം പ്രവര്‍ത്തകരും ജിജോയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. സി.പി.എം പ്രവര്‍ത്തകരാണ് ജിജോയെ വെട്ടിയതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ഇരിട്ടി സി.ഐ രാജീവന് വലിയവളപ്പില്‍, എസ്.ഐ പി.എം സുനില്‍കുമാര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് ഇരിട്ടി ബ്ലോക്ക് കമ്മിറ്റി, പായം മണ്ഡലം കമ്മിറ്റി, യൂത്ത് കോണ്‍ഗ്രസ് പേരാവൂര്‍ മണ്ഡലം കമ്മിറ്റി എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."