മൂപ്പൈനാട് പഞ്ചായത്തിന്റെ ആരോഗ്യകലണ്ടര് ശ്രദ്ധേയമായി
വടുവഞ്ചാല്‍: മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിഭാഗം തയാറാക്കിയ ആരോഗ്യ കലണ്ടര്‍ ശ്രദ്ദേയമായി. ആരോഗ്യ സംബന്ധമായ വിവിധ ദിനങ്ങള്‍ പ്രതിപാതിക്കുന്നതോടൊപ്പം ദൈനംദിന ജീവിതത്തില്‍ പാലിക്കേണ്ട ശുചിത്വ മര്യാദകളെ പറ്റി വിശദമായി ഉള്‍കൊള്ളിച്ചാണ് കലണ്ടര്‍ പുറത്തിറക്കിയിരിക്കുന്നത്.
പഞ്ചായത്തിലെ ഓരോ പൗരന്മാരെയും ശുചിത്വ ആരോഗ്യ കാര്യങ്ങളില്‍ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കലണ്ടര്‍ പുറത്തിറക്കിയത്. മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സയ്യിദ് അബ്ദുല്‍റഹ്മാനാണ് ആരോഗ്യ കലണ്ടര്‍ എന്ന ആശയം മുന്നോട്ട് വെച്ചത്.പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് വേണ്ട പ്രാഥമിക നടപടികള്‍, ഹൃദ്രോഗം വരാതിരിക്കാന്‍ ജീവിത ശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍, ലഘു മനോരോഗങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ തുടങ്ങി പൊതുസമൂഹം ഇന്നനുഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ പറ്റിയും കലണ്ടറില്‍ പരാമര്‍ശിക്കുന്നുണ്ട്.
പഞ്ചായത്ത് പ്രഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ കലണ്ടറില്‍ വ്യക്തമാക്കിയിട്ടുണ്ട്. മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിന്റെ വികസന സെമിനാറിലാണ് കലണ്ടര്‍ പ്രകാശനം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."