രാജ്യത്തെ ഭിന്നിപ്പിച്ചുഭരിക്കാന്‍ ബി.ജെ.പി വര്‍ഗീയതയെ കൂട്ടുപിടിക്കുന്നു: പന്ന്യന്‍ രവീന്ദ്രന്‍
ചൂരല്‍മല: രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കാന്‍ ബി.ജെ.പി വര്‍ഗീയതയെ കൂട്ടുപിടിക്കുകയാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍.
വി.എന്‍.എസിന്റെ പതിമൂന്നാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി വയനാട് തോട്ടം തൊഴിലാളി യൂനിയന്‍(എ.ഐ.ടി.യു.സി) ചൂരല്‍മലയില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നുണകള്‍ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്ന ഭരണാധികാരിയാണ് നരേന്ദ്രമോദിയെന്നും അദ്ദേഹം പ്രസ്താവിച്ചു. കോര്‍പറേറ്റുകള്‍ക്ക് സഹായകമായ കേന്ദ്ര നിലപാടുകള്‍ ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കുകയാണ്. ഭരണതലത്തിലെ വീഴ്ചകള്‍ക്കെതിരെ ശബ്ദിക്കുന്നവരെ കരിനിയമങ്ങള്‍ ഉപയോഗിച്ചാണ് നേരിടുന്നത്. വര്‍ഗീയതക്കെതിരെ പോരാടാന്‍ ഇടതുപക്ഷത്തിനെ കഴിയൂ. അതുകൊണ്ടാണ് ബി.ജെ.പി മുഖ്യശത്രുക്കളായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സി.പി.ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര അധ്യക്ഷനായി. സി.എസ് സ്റ്റാന്‍ലിന്‍, എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് എസ്.ജി സുകുമാരന്‍, മഹിത മൂര്‍ത്തി, കെ.എന്‍ പ്രേമലത സംസാരിച്ചു. പി.കെ മൂര്‍ത്തി സ്വാഗതവും വി യൂസഫ് നന്ദിയും പറഞ്ഞു. തോട്ടം തൊഴിലാളികളുടെ മക്കളില്‍ എസ്.എസ്.എല്‍.സിയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണവും അദ്ദേഹം നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."