ജില്ലാ പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ ജൈവകൃഷി തുടങ്ങി
ചേര്‍ത്തല: വിഷരഹിത ജൈവ പച്ചക്കറികൃഷി വ്യാപിപ്പിക്കുന്നതില്‍ സമൂഹത്തിന് മാതൃകയാവുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ ജൈവകൃഷിക്ക് തുടക്കമായി.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കഞ്ഞിക്കുഴി ജില്ലാപഞ്ചായത്ത് ഡിവിഷനിലെ ചേര്‍ത്തല തെക്ക് ഇലഞ്ഞിയില്‍ഭാഗത്ത് സിപിഎം ജില്ലാസെക്രട്ടറി സജി ചെറിയാന്‍ നിര്‍വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം ജമീല പുരുഷോത്തമന്റെ നേതൃത്വത്തിലാണ് കൃഷി. ഉദ്ഘാടനച്ചടങ്ങില്‍ ജമീല പുരുഷോത്തമന്‍ അധ്യക്ഷയായി. ബി. സലിം, വി. വിനോദ്, സി.വി മനോഹരന്‍, ഡി. പ്രകാശന്‍, വിജയമ്മ ഗോപാലകൃഷ്ണന്‍, എം.പി പരമേശ്വരന്‍, ജി. ദുര്‍ഗാദാസ്, കെ. ദേവദാസ്, സി.കെ ബാബു സംസാരിച്ചു.
ജില്ലാപഞ്ചായത്തംഗങ്ങള്‍ അതത് ഡിവിഷനില്‍ ഒരേക്കറില്‍ കൃഷി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. കൂടാതെ പാര്‍ടി നിര്‍ദേശപ്രകാരം തദ്ദേശസഹകരണ സ്ഥാപനങ്ങളും പക്കറികൃഷിക്ക് മുന്തിയ പ്രാധാന്യത്തോടെ രംഗത്തുണ്ട്. സി. പി. എം ജില്ലാകമ്മിറ്റി നേരിട്ട് ചെങ്ങന്നൂരിലെ മൂന്നേക്കറില്‍ ഹൈടെക് കൃഷി ആരംഭിച്ചു. ഓണക്കാലത്ത് വിഷരഹിത ജൈവപച്ചക്കറി നാടെങ്ങും ഉല്‍പാദിപ്പിച്ച് ജനങ്ങള്‍ക്ക് ന്യായവിലയ്ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."