വിന്‍ഡീസ് പൊരുതി വീണു
മാഞ്ചസ്റ്റര്‍: ന്യൂസിലന്‍ഡിനെതിരേ ജയത്തിനായി പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിന്റെ അഞ്ച് റണ്‍സ് അകലെ വിന്‍ഡീസ് വീണു. ഇന്നലെയാണ് വിന്‍ഡീഡ് വിജയമുഖത്ത് നിന്ന് തോല്‍വിയുടെ കുഴിയിലേക്ക് വീണത്. ഒരു ഘട്ടത്തില്‍ ജയപ്രതീക്ഷയുണ്ടായിരുന്ന വിന്‍ഡീസിനെ മികച്ച പോരാട്ടത്തിലൂടെയാണ് കിവികള്‍ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് 286 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ബ്രാത്‌വൈറ്റ് അവസാനം വരെ പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിലെത്തും മുമ്പ് ന്യൂസിലന്‍ഡ് പിടികൂടുകയായിരുന്നു. 82 പന്തില്‍ നിന്ന് 101 റണ്‍സ് നേടിയാണ് കാര്‍ലോസ് ബ്രാത്‌വൈറ്റ് ഇന്നിങ്‌സിലെ അവസാന വിക്കറ്റായി പുറത്തായത്.
ക്രിസ് ഗെയില്‍, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, കാര്‍ലോസ് ബ്രാത്‌വൈറ്റ് എന്നിവര്‍ വിന്‍ഡീസിനായി പൊരുതി നോക്കിയെങ്കിലും ട്രെന്റ് ബോള്‍ട്ടിന്റെ കനത്ത പ്രഹരങ്ങള്‍ക്ക് മുന്നില്‍ വിന്‍ഡീസ് തകരുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിനെ 291 ല്‍ ഒതുക്കിയത് കോട്രല്ലിന്റെ മികച്ച ബൗളിങ്ങായിരുന്നു.
10 ഓവര്‍ എറിഞ്ഞ കോട്രല്‍ 56 റണ്‍സ് വിട്ട് നല്‍കി നാല് വിക്കറ്റ് സ്വന്തമാക്കി. ന്യൂസിലന്‍ഡ് ഓപണിങ് കൂട്ടുകെട്ട് രണ്ട് പേരും പൂജ്യന്‍മാരായി മടങ്ങിയപ്പോള്‍ നായകന്‍ കെയ്ന്‍ വില്യംസണിന്റെ ഇന്നിങ്‌സായിരുന്നു. 154 പന്ത് നേരിട്ട വില്യംസണ്‍ 148 റണ്‍സ് നേടിയാണ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. 95 പന്ത് നേരിട്ട റോസ് ടെയ്‌ലര്‍ 69 റണ്‍സും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."