പ്രവാസി വിദ്യാര്‍ഥികളുടെ ആധാര്‍ കാര്‍ഡ് വിഷയത്തില്‍ വ്യക്തത വരുത്തി സി.ബി.എസ്.ഇ.
ജിദ്ദ: പ്രവാസി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് സി.ബി.എസ്.ഇ.
വിദ്യാര്‍ഥികള്‍ ആധാര്‍ കാര്‍ഡ് എടുക്കണമെന്ന് ഉപദേശിച്ചുള്ള സര്‍ക്കുലര്‍ സി.ബി.എസ്.ഇ കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് പുറപ്പെടുവിച്ചത്. ഇതേ തുടര്‍ന്ന് ഈ തീരുമാനത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും കാണിച്ച് വിദേശത്തെ നിരവധി സ്കൂളുകളില്‍നിന്ന് പരാതികള്‍ വന്ന സാഹചര്യത്തിലാണ് തീരുമാനം.
ഒമ്പത് , പതിനൊന്ന് ക്ലാസുകളിലെ ഓണ്‍ലൈന്‍ രജിസ്ട്രേഷനും, പത്ത് പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുമ്പോഴും ആധാറിന് പകരം വിദ്യാര്‍ഥികള്‍ പാസ്പോര്‍ട്ട് നമ്പര്‍ നല്കിയാല് മതിയെന്ന് സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.
ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിന് വിദേശ ഇന്ത്യക്കാര്‍ക്ക് നിയമപരമായ അവകാശമില്ലെന്ന് ഇന്ത്യന്‍ എംബസി പത്രകുറിപ്പില്‍ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."