HOME
DETAILS

മണ്ഡലതല ധനസമാഹരണയജ്ഞം സമാപിച്ചു; ഇതുവരെ കിട്ടിയത് 28.28 കോടി രൂപ

  
backup
September 21 2018 | 06:09 AM

%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%b2%e0%b4%a4%e0%b4%b2-%e0%b4%a7%e0%b4%a8%e0%b4%b8%e0%b4%ae%e0%b4%be%e0%b4%b9%e0%b4%b0%e0%b4%a3%e0%b4%af%e0%b4%9c%e0%b5%8d%e0%b4%9e%e0%b4%82-%e0%b4%b8%e0%b4%ae

 

ആലപ്പുഴ: പ്രളയാനന്തര നവകേരള സൃഷ്ടിക്കായുള്ള ധനസമാഹരണയജ്ഞം ചെങ്ങന്നൂരില്‍ സമാപിച്ചു. ചെങ്ങന്നൂര്‍ ഐ.എച്ച്.ആര്‍.ഡി കോളജിലും മാന്നാര്‍ പഞ്ചായത്ത് ഹാളിലുമായി നടന്ന ചടങ്ങുകളില്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍, ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ എന്നിവര്‍ തുക ഏറ്റുവാങ്ങി.
യോഗത്തില്‍ സജി ചെറിയാന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലയിലെ ഒന്‍പതു നിയോജകമണ്ഡലങ്ങളിലെയും നിധിസമാഹരണം പൂര്‍ത്തിയായപ്പോള്‍ ഇതിനകം 282,813,607 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്കു കിട്ടിയത്. ഇന്നലെ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ നിന്ന് 275,39,202 രൂപയാണ് ധനസമാഹരണത്തിലൂടെ ലഭിച്ചത്. ചെങ്ങന്നൂര്‍ നഗരസഭയില്‍ നിന്ന് 18.39 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തുകളായ ആല 99500 രൂപയും തിരുവന്‍വണ്ടൂര്‍ 15 ലക്ഷവും പാണ്ടനാട് 2.2 ലക്ഷവും ചെറിയനാട് 32.1 ലക്ഷവും പുലിയൂര്‍ 13.6 ലക്ഷവും വെണ്‍മണി 7.8 ലക്ഷവും മുളക്കുഴ 60.2 ലക്ഷവും മാന്നാര്‍ 27.1 ലക്ഷവും ബുധനൂര്‍ 7.3 ലക്ഷവും ചെന്നിത്തല 33 ലക്ഷം രൂപയുമാണ് നിധിയിലേക്കു നല്‍കിയത്.
ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ തുക ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയ പഞ്ചായത്താണ് മുളക്കുഴ. മറ്റു വിവിധ കൗണ്ടറുകളിലായി പണവും സ്ഥലവും ഉള്‍പ്പടെ 53.3 ലക്ഷവും ലഭിച്ചിട്ടുണ്ട്. അന്തിമ കണക്ക് ശേഖരിച്ചുവരുന്നതിനാല്‍ ഈ കണക്കില്‍ ഇനിയും മാറ്റമുണ്ടാകാം. കഴിഞ്ഞ 14ന് മാവേലിക്കര നിയമസഭ മണ്ഡലത്തില്‍ നിന്നാണ് ധനസമാഹരണയജ്ഞത്തിന് തുടക്കം കുറിച്ചത്. അന്നു തന്നെ കായംകുളത്തും ധനസമാഹരണം നടന്നു. മാവേലിക്കരയില്‍ 2.11 കോടിരൂപയും കായംകുളത്ത് 1.85 കോടി രൂപയുമുള്‍പ്പടെ ആദ്യദിനം തന്നെ 3.71 കോടി രൂപയാണ് നവകേരളത്തിനായി ജനങ്ങള്‍ നല്‍കിയത്.
കുട്ടനാട്ടില്‍ 15ന് നടന്ന ധനസമാഹരണത്തില്‍ 1.29 കോടി രൂപ ലഭിച്ചു. അമ്പലപ്പുഴയില്‍ നിന്നാണ് ജില്ലയില്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടിയത്. കെ.കെ.കുഞ്ചുപിള്ള സ്മാരക സ്‌കൂളിലും ആലപ്പുഴ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമായി നടത്തിയ ധനസമാഹരണയജ്ഞത്തില്‍ 7.67 കോടി രൂപയാണ് ലഭിച്ചത്. ഹരിപ്പാട് നിയമസഭ മണ്ഡലത്തില്‍ നിന്ന് 1.80 കോടി രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചത്. ആലപ്പുഴ മണ്ഡലത്തില്‍ നടന്ന നിധിസമാഹരണത്തില്‍ 2.34 കോടി രൂപ സംഭാവനയായി കിട്ടി. അരൂര്‍ മണ്ഡലത്തില്‍ നിന്ന് 2.44 കോടി രൂപയാണ് ലഭിച്ചത്.
ചേര്‍ത്തല മണ്ഡലത്തില്‍ 4.75 കോടി രൂപയുടെ ധനസമാഹരണം ഉണ്ടായി. ഇത് കൂടാതെ മറ്റ് കറന്‍സിയായും സ്ഥലമായും ആഭരണങ്ങളായും മറ്റും ധാരാളം സംഭാവനയെത്തി. രജിസ്റ്റര്‍ പ്രകാരം നേരത്തെ ലഭിച്ച 76,68,274 രൂപയും ഡോളര്‍ മൂല്യനിര്‍ണയത്തില്‍ ലഭിച്ച 48,00000 രൂപയും ഇതിന് പുറമേ വരും. ജില്ലയില്‍ നിന്ന് ശരാശരി 20 കോടി രൂപ പ്രതീക്ഷിച്ച സ്ഥാനത്താണ് ഈ നേട്ടം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു

Kerala
  •  37 minutes ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  3 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  4 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  4 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  5 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  5 hours ago