സി.ബി.ഐ അന്വേഷണം തുടരുന്നതിനിടെ കാര്‍ത്തി ചിദംബരം ലണ്ടനിലേക്ക്
ന്യൂഡല്‍ഹി: സി.ബി.ഐ അന്വേഷണം തുടരുന്നതിനിടെ മുന്‍ കേന്ദ്ര ധനമന്തി പി. ചിദംബത്തിന്റെ മകന്റെ ലണ്ടന്‍ യാത്ര. വെള്ളിയാഴ്ച രാവിലെയാണ് കാര്‍ത്തി ലണ്ടനിലേക്കു പോയത്.
ജോലിയുടെ ഭാഗമായി യാത്ര നേരത്തെ തീരുമാനിച്ചതാണെന്നും ഉടന്‍ തിരിച്ചുവരുമെന്നും കാര്‍ത്തി ന്യൂസ് 18നോട് പ്രതികരിച്ചു.
ചിദംബരവും ഇതേ രീതിയിലാണ് പ്രതികരിച്ചത്. കാര്‍ത്തിക്ക് യാത്ര ചെയ്യുന്നതിന് നിരോധനമില്ലെന്നും ഉടന്‍ അദ്ദേഹം തിരിച്ചു വരുമെന്നും ചിദംബരം വ്യക്തമാക്കി.
പത്തു ലക്ഷം രൂപ കൈക്കൂലി വാങ്ങി 305 കോടിയുടെ നിക്ഷേപത്തിനു മറയിട്ടുവെന്ന കേസിലാണ് ചിദംബരത്തിനും മകനുമെതിരേ അന്വേഷണം. ആരോപണത്തെത്തുടര്‍ന്ന് തിങ്കളാഴ്ച കാര്‍ത്തിക്കെതിരേ സി.ബി.ഐ കേസെടുത്തിരുന്നു. വിദേശ നിക്ഷേപ നിയമം ചിദംബരം ലംഘിച്ചുവെന്നാണ് സി.ബി.ഐ ചൂണ്ടിക്കാട്ടുന്നത്. ക്രിമിനല്‍ ഗൂഢാലോചനയില്‍ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി പ്രതിസ്ഥാനത്താണ്. വഞ്ചന, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്വാധീനിക്കല്‍, കുറ്റകരമായ പ്രവര്‍ത്തി തുടങ്ങിയ കുറ്റങ്ങളും ആരോപിക്കുന്നുണ്ട്
ഷീനാ ബോറ വധക്കേസിലെ പ്രതികളായ പീറ്റര്‍ മുഖര്‍ജിയുടെയും ഭാര്യ ഇന്ദ്രാണി മുഖര്‍ജിയുടെയും ഉടമസ്ഥതയിലുള്ള ഐ.എന്‍.എക്‌സ് മീഡിയക്ക് വഴിവിട്ട് വിദേശനിക്ഷേപം സ്വീകരിക്കാന്‍ അനുമതി നല്‍കിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കാലത്ത് ചിദംബരത്തിന്റെയും കാര്‍ത്തിയുടെയും വസതികളില്‍ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. കാര്‍ത്തിയുടെ ഗുഡ്ഗാവിലെ ഏജന്‍സി വഴിയാണ് ഐ.എന്‍.എക്‌സ് മീഡിയ ബോര്‍ഡ് വിദേശനിക്ഷേപത്തിനുള്ള അപേക്ഷ നല്‍കിയത്. 4.6 കോടി രൂപയുടെ നിക്ഷേപമായിരുന്നു കാണിച്ചിരുന്നതെങ്കിലും കോടിക്കണക്കിന് രൂപ കമ്പനിക്കു ലഭിച്ചെന്നാണ് സി.ബി.ഐയുടെ ആരോപണം.
കാര്‍ത്തിയുടെ ചെന്നൈ നുങ്കമ്പാക്കത്തുള്ള വസതി, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെ ഓഫിസ് എന്നിങ്ങനെ 16 സ്ഥലത്താണ് ഇന്നലെ രാവിലെ പരിശോധന നടന്നത്. മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരിക്കെ 2008ല്‍ ഐ.എന്‍.എക്‌സ് മീഡിയക്കു വിദേശനിക്ഷേപം ലഭ്യമാക്കാന്‍ വഴിവിട്ട സഹായം നല്‍കിയെന്നാണ് ചിദംബരത്തിനെതിരായ ആരോപണം. വിദേശനിക്ഷേപങ്ങള്‍ക്ക് അനുമതി നല്‍കുന്ന സമിതിയുടെ അധ്യക്ഷനും കൂടിയായിരുന്നു ചിദംബരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."