നൈപുണ്യ പരിശീലന പദ്ധതി: രണ്ടാംഘട്ടത്തിന് തുടക്കമായി
മുക്കം: കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേന്ദ്ര നൈപുണ്യ പരിശീലന തൊഴില്‍ദാന പദ്ധതിയായ ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്‍ യോജനയുടെ (ഡി.ഡി.യു.ജി.കെ.വൈ) രണ്ടാംഘട്ടത്തിന് സംസ്ഥാനത്ത് തുടക്കമായി.
2019-2022 കാലഘട്ടത്തില്‍ നടക്കുന്ന രണ്ടാംഘട്ടത്തില്‍ 80,000 പേര്‍ക്ക് പരിശീലനം നല്‍കുന്നതിന് 800 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ഗ്രാമീണ മേഖലയിലെ യുവതീ യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതിനുള്ള സൗജന്യ പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ 2015 മുതലാണ് സംസ്ഥാനത്ത് നടപ്പാക്കിത്തുടങ്ങിയത്. 18 മുതല്‍ 35 വയസ് വരെയുള്ളവര്‍ക്കാണ് പരിശീലനം നല്‍കുന്നത്. സ്ത്രീകള്‍, അംഗപരിമിതര്‍, ആദിവാസികള്‍ എന്നിവര്‍ക്ക് 45 വയസാണ് പ്രായപരിധി.
ന്യൂനപക്ഷത്തിന് 60 ശതമാനവും സ്ത്രീകള്‍ക്ക് 33 ശതമാനവും സംവരണമുണ്ട്. പരിശീലനവും താമസവും ഭക്ഷണവും പഠനോപകരണങ്ങളും സൗജന്യമായി നല്‍കും. ഇതുവരെ 52,350 പേര്‍ക്ക് കുടുംബശ്രീ പരിശീലനം നല്‍കി. ഇതില്‍ 32,498 പേര്‍ക്ക് ജോലി ലഭിച്ചു.32 തൊഴില്‍ മേഖലകളിലായി 126 കോഴ്‌സുകളാണ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."