ജീവവായു ശുദ്ധീകരിക്കുന്നതിന് മുള വളര്‍ത്തണം
കൊല്ലം: അന്തരീക്ഷത്തില്‍ നിന്നും കാര്‍ബണ്‍ മോണോക്‌സൈഡും കാര്‍ബണ്‍ ഡൈഓക്‌സൈഡും വലിച്ചെടുത്ത് ജീവവായു ശുദ്ധീകരിക്കുന്നതിന് മുള വളര്‍ത്തണമെന്നും മുള കൃഷിക്ക് പ്രത്യേക പദ്ധതി നടപ്പാക്കണമെന്നും ചേരിയില്‍ സുകുമാരന്‍ നായര്‍ പറഞ്ഞു.
ലോക മുള ദിനാഘോഷത്തോടനുബന്ധിച്ച് വേണാട് ജൈവ കര്‍ഷകസംഘത്തിന്റെ ആഭിമുഖ്യത്തില്‍ സി.എസ്.എന്‍ ഹാളില്‍ നടന്ന ലോക മുള ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മറ്റ് വൃക്ഷങ്ങളെ അപേക്ഷിച്ച് 30 ശതമാനം അധികം ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് മുളകള്‍ക്ക് കഴിവുണ്ട്. ഒരു കാലത്ത് മുളകളുടെ നാടായിരുന്നു കൊല്ലം.കൊല്ലം കൊട്ടാരം, കുതിരാലയം, മുതിരപറമ്പ് തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശം മുളംകാടുകളുടെ ഒരു കോട്ട തന്നെയായിരുന്നു. ഇവയുടെയെല്ലാം മദ്ധ്യേയാണ് മുളങ്കാടകം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ലോകത്തിലെ ഏറ്റവും വലിയ മുള വിളയുന്നത് കൊല്ലം ജില്ലയിലെ പട്ടാഴിയിലാണെന്നത് ഇവിടെ നടക്കുന്ന ലോക മുളദിനാഘോഷത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു. ഏറ്റവും കൂടുതല്‍ മുള ഉപഭോക്താക്കള്‍ ഉള്ള രാജ്യം ജപ്പാന്‍ ആണെങ്കിലും മുളയുടെ ജന്മദേശം ഇന്ത്യയാണ്.
ഇന്ത്യയില്‍ 200 ലധികം ഇനം മുളകള്‍ കൃഷി ചെയ്തുവരുന്നുണ്ട്. യോഗത്തില്‍ പങ്കെടുത്ത എല്ലാവരും ചേര്‍ന്ന് മുളങ്കൂട്ടത്തെ പൂമാല അണിയിച്ച് ആദരിക്കുന്ന ചടങ്ങും നടന്നു. കോര്‍പ്പറേഷന്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ ജി. ലാലുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടി.എം.എസ്. മണി, വടക്കേവിള ശശി, കെ.വി. രാജഗോപാലന്‍ നായര്‍, നേതാജി രാജേന്ദ്രന്‍, നസിയ, പി. രാമചന്ദ്രന്‍നായര്‍, എസ്. ഷാജഹാന്‍, എസ്. നടരാജന്‍, ഉണ്ണിക്കൃഷ്ണന്‍ ഉളിയക്കോവില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."