മുറ്റിച്ചൂരില്‍ തെരുവുനായ ശല്യം രൂക്ഷം
മുറ്റിച്ചൂര്‍: മേഖലയില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായത് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. രാവിലെ മദ്‌റസയിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ക്കും നടക്കാനിറങ്ങുന്നവര്‍ക്കുമാണ് നായ്ക്കള്‍ ഏറെ ഭീഷണി ഉയര്‍ത്തുന്നത്.
മുറ്റിച്ചൂര്‍ കോക്കാന്‍ മുക്ക്, പാലം പരിസരം, നായരങ്ങാടി എന്നിവിടങ്ങളിലാണ് നായ്ക്കക്കളുടെ ശല്യം കൂടുതലുള്ളത്. കഴിഞ്ഞ ദിവസം ജുമാ മസ്ജിദിനു പരിസരത്തെ പരുത്തിയേഴത്ത് ഷരീഫിന്റെ വീട്ടിലെ എട്ട് കോഴികളെ നായ്ക്കള്‍ കടിച്ചു കൊന്നു. കൂട്ടമായി എത്തിയ നായ്ക്കള്‍ കൂട് പൊളിച്ച് കോഴികളെ ആക്രമിക്കുകയായിരുന്നു.വളര്‍ത്തു മൃഗങ്ങള്‍ക്കും നായ്ക്കള്‍ ഭീഷണിയായിട്ടുണ്ട്. നായ്ക്കളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെയും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. തെരുവ് നായ്ക്കളെ പിടികൂടാന്‍ അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പഞ്ചായത്ത് ഓഫിസ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ ആരംഭിക്കുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."