HOME
DETAILS
MAL
ജസ്റ്റിസ് വി.ആര് കൃഷ്ണയ്യരുടെ സഹോദരന് ലക്ഷ്മി നാരായണന് അന്തരിച്ചു
backup
June 23 2019 | 19:06 PM
ചെന്നൈ: മുന്‍ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് വി.ആര് കൃഷ്ണയ്യരുടെ സഹോദരനും മുന്‍ തമിഴ്നാട് ഡി.ജി.പിയുമായ വി.ആര് ലക്ഷ്മി നാരായണന് അന്തരിച്ചു. 91 വയസായിരുന്നു. സംസ്കാരം ചൊവ്വാഴ്ച രാവിലെ അണ്ണാ നഗര്‍ ശ്മശാനത്തില്‍.രാജ്യത്തെ അറിയപ്പെടുന്ന ഐ.പി.എസ് ഓഫിസറെന്ന് പേരെടുത്ത വ്യക്തികളിലൊരാളായിരുന്നു. 1951 ബാച്ച് ഐ.പി.എസ് ഓഫിസറായ ലക്ഷ്മി നാരായണന് മധുര അസി. പൊലിസ് സൂപ്രണ്ടായിട്ടാണ് സേവനം തുടങ്ങിയത്. 1985ല്‍ തമിഴ്നാട് ഡി.ജി.പിയായി വിരമിച്ചു. തനിക്ക് ലഭിച്ച പെന്ഷന് തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാനും അദ്ദേഹം തയാറായി. കേരളത്തിലെ പ്രളയ ദുരിതബാധിതര്‍ക്കുള്ള സഹായത്തിനായും അദ്ദേഹം കൈയയച്ച് സഹായിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."