ബി.എസ്.പിയില്‍ അടിമുടി മാറ്റം
ലഖ്‌നൗ: സഹോദരനേയും അനന്തരവനേയും ബി.എസ്.പിയുടെ നിര്‍ണായക സ്ഥാനങ്ങളില്‍ അവരോധിച്ച് മായാവതിയുടെ പരിഷ്‌കരണം.
സഹോദരന്‍ ആനന്ദ് കുമാറിനെ പാര്‍ട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റാക്കിയപ്പോള്‍ അനന്തരവന്‍ ആകാശ് ആനന്ദിനെ ദേശീയ കോ-ഓര്‍ഡിനേറ്ററാക്കിയും നിയമിച്ചു. മറ്റൊരു കോ-ഓര്‍ഡിനേറ്ററായി രാംജി ഗൗതമിനെയും നിയമിച്ചിട്ടുണ്ട്.
ഇന്നലെ ലഖ്‌നൗവില്‍ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിനിടയിലാണ് പുനഃസംഘടനയും നടന്നത്. ജെ.ഡി.എസില്‍നിന്ന് ബി.എസ്.പിയിലേക്ക് മാറി അംറോഹ മണ്ഡലത്തില്‍ മത്സരിച്ച ജയിച്ച ഡാനിഷ് അലിയെ പാര്‍ട്ടിയുടെ ലോക്‌സഭാ നേതാവായും ചീഫ് വിപ്പായി ഗിരീഷ് ചന്ദ്രയേയും നിയമിച്ചു.
പാര്‍ട്ടിയില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ ആകാശ് ആനന്ദിന് കഴിയുന്ന സാഹചര്യത്തിലാണ് ദേശീയ കോ-ഓര്‍ഡിനേറ്ററാക്കിയത്. എം.ബി.എ പഠനം കഴിഞ്ഞ് ലണ്ടനില്‍നിന്ന് തിരിച്ചെത്തിയ സാഹചര്യത്തിലാണ് പാര്‍ട്ടി തലപ്പത്തേക്ക് അദ്ദേഹത്തെ ഉയര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."