അസാന്‍ജിനെതിരായ ബലാത്സംഗ കുറ്റത്തിന്റെ അന്വേഷണം സ്വീഡന് അവസാനിപ്പിച്ചു
സ്റ്റോക്ഹോം: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന് മേല്‍ ആരോപിക്കപ്പെട്ടിട്ടുള്ള ബലാത്സംഗ കുറ്റത്തിന്റെ അന്വേഷണം സ്വീഡന് അവസാനിപ്പിച്ചു. അസാന്‍ജിനെതിരെ നിലനില്‍ക്കുന്ന കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി പബ്ലിക് പ്രോസിക്യൂഷന് ഡയറക്ടര്‍ മാരിയന്‍ നി ആണ് അറിയിച്ചത്.
അസാന്‍ജിന്റെ കൂടുതല്‍ വെളിപ്പെടുത്തലുകളും അദ്ദേഹത്തിനു ലഭിച്ചിരുന്ന മാധ്യമശ്രദ്ധയും ഏറ്റവും ഉയര്‍ന്നു നിന്നപ്പോഴാണ് സ്വീഡനില്‍, അദ്ദേഹത്തിനെതിരേ രണ്ട് ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നു വന്നത്. പിന്നീട് സ്വീഡിഷ് ഗവണ്മെന്റ് അദ്ദേഹത്തെ പിടികൂടാനുള്ള ശ്രമം തുടങ്ങുകയും ചെയ്തു.
2012 മുതല്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അസാന്‍ജ് അഭയം തേടിയിരിക്കുകയാണ്. പുറത്തിറങ്ങിയാല്‍ സ്കോട്ലന്ഡ് യാര്‍ഡ് പിടികൂടും. ലൈംഗികാരോപണക്കേസില്‍ വിചാരണ്ക്കായി അസാന്‍ജിനെ സ്വീഡനു കൈമാറാന്‍ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടിട്ടുണ്ട്. അറസ്റ്റ് ഒഴിവാക്കാനാണ് അദ്ദേഹം ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്. ഓരോ രാജ്യത്തിന്റെയും എംബസിക്ക് നയതന്ത്ര പരിരക്ഷയുള്ളതുകൊണ്ട് എംബസിയില്‍ കഴിയുന്ന അസാന്‍ജിനെ ബ്രിട്ടന് അറസ്റ്റു ചെയ്യാനാവില്ല.
അസാന്‍ജിന്റെ വിക്കിലീക്സ് വെബ്സൈറ്റ് 2010 ല്‍ ചോര്‍ത്തി പ്രസിദ്ധീകരിച്ച യു.എസ്. നയതന്ത്ര രഹസ്യരേഖകള്‍ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളെ ഞെട്ടിച്ചിരുന്നു. അതിനു പിന്നാലെയാണ് സ്വീഡനില്‍ രണ്ടു സ്ത്രീകള്‍ നല്കിയ പരാതിപ്രകാരം അസാന്‍ജിനെതിരെ മാനഭംഗക്കേസെടുത്തത്. അമേരിക്കയ്ക്കു വേണ്ടി തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നാണ് അസാന്‍ജിന്റെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."