HOME
DETAILS
MAL
അമീറിന്റെ കസ്റ്റഡി കാലാവധി നീട്ടി
backup
July 27 2016 | 20:07 PM
കൊച്ചി: പെരുമ്പാവൂരിലെ ജിഷ വധക്കേസ് പ്രതി അമീറിന്റെ കസ്റ്റഡി കാലാവധി നീട്ടി. ഓഗസ്റ്റ് 10 വരെ അമീര്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ തുടരും.
ഇന്നലെ അമീറിന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പൊലിസ് പ്രതിയെ എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. ഇതു രണ്ടാം വട്ടമാണ് കസ്റ്റഡി കാലാവധി നീട്ടുന്നത്. പ്രതിയുമായി പോലിസ് കോടതിയിലെത്തിയതോടെ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരു അപരിചിതന് കടന്നുവന്നു അമീറിന്റെ കൈയില്‍ എന്തോ വസ്തു നല്‍കുന്നതായി പൊലിസ് കണ്ടെത്തി. ഇത് കോടതിക്കുളളില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും കഞ്ചാവുപൊതിയാണ് നല്‍കിയതെന്ന് തിരിച്ചറിഞ്ഞു.
രക്ഷപ്പെടാന്‍ ശ്രമിച്ച അപരിചിതനെ പിന്നീട് പൊലിസ് കീഴ്പ്പെടുത്തി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."