HOME
DETAILS

ഗാന്ധിജിയെ കേട്ട കാതുകള്‍, വി.കല്യാണം ഇവിടെയുണ്ട്

  
backup
November 15 2020 | 02:11 AM

54135384-2020-nov-njayarprabhaatham


ചെന്നൈ തേനാംപേട്ട മഹാകവി ഭാരതി ദാസന്‍ റോഡിലെ സരസ്വതി എന്‍ക്ലേവ് ഗാന്ധിഗൃഹമാണ്. സംഘര്‍ഷങ്ങളുടെ ലോകത്ത് അഹിംസയെന്ന പോലെ, നഗരത്തിരക്കിനിടയിലും ഗ്രാമവിശുദ്ധിയോടെ അതു വേറിട്ടുനില്‍ക്കുന്നു. ചെടികളും പൂക്കളും നിറഞ്ഞുനില്‍ക്കുന്ന മുറ്റത്തിന് ആശ്രമ ഭാവം.
ഗാന്ധിജിയും നെഹ്‌റുവും പട്ടേലും തുടങ്ങി എ.പി.ജെ അബ്ദുല്‍ കലാം വരെ ചരിത്രം ചിത്രങ്ങളായി നിറയുന്ന, കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് വി. കല്യാണത്തിന്റെ താമസം. ജീവിതത്തിന്റെ അവസാന നാലു വര്‍ഷങ്ങള്‍ ഗാന്ധിജിയുടെ നിഴലായി കൂടെ നടന്ന, വെടിയേല്‍ക്കുമ്പോള്‍ ആറിഞ്ച് അകലത്തുണ്ടായിരുന്ന, ഇന്ത്യയുടെ സൂര്യന്‍ അസ്തമിച്ച ദുഃഖവാര്‍ത്ത നെഹ്‌റുവിനെയും പട്ടേലിനെയും ആദ്യമായി അറിയിച്ച വെങ്കട്ടറാം കല്യാണം.
തൊണ്ണൂറ്റിയെട്ട് വയസിന്റെ ഭാരം, നടുവിനു ചെറിയ വളവ് സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ ചുവടുകളും നിലപാടുകളും നിവര്‍ന്നുതന്നെ നില്‍ക്കുന്നു.

അടിമുടി ഗാന്ധി ജീവിതം

വീടിന്റെ വാതിലില്‍ സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത് ഒരു ഗാന്ധിസൂക്തമാണ്, എല്ലാവരുടെയും ആവശ്യത്തിനുള്ളത് ഇവിടെയുണ്ട്. ഒരാളുടെയും അത്യാഗ്രഹത്തിനുള്ളത് ഇല്ല. വാതിലില്‍ എഴുതിവയ്ക്കുന്ന സൂക്തങ്ങള്‍ മാത്രമല്ല, കല്യാണത്തിനു ഗാന്ധി. അടി മുതല്‍ മുടിവരെ നിറയുന്ന ജീവിതശൈലിയാണ്. രാവിലെ പ്രാര്‍ഥനയോടെയാണു ദിവസത്തിന്റെ തുടക്കം. ഗാന്ധി പഠിച്ച സര്‍വമത പ്രാര്‍ഥന തന്നെയാണു ഇന്നും കൂടെയുള്ളത്. നോട്ടു പുസ്തകത്തില്‍ ശ്രീ രാമ ജയറാം, അല്ലാഹു അക്ബര്‍, ജീസസ് നെവര്‍ ഫെയ്ല്‍ എന്നിവ എഴുതി പ്രാര്‍ഥനാപൂര്‍വ്വം കൈകൂപ്പും. മതങ്ങളെല്ലാം ദൈവത്തിലേക്കുള്ള വിവിധ വഴികളാണെന്ന ഗാന്ധി വചനമായിരിക്കും അപ്പോള്‍ മനസില്‍.

ഗാന്ധിജിയിലെത്തുന്നത്

കുടുംബ വേരുകള്‍ തഞ്ചാവൂരിലാണെങ്കിലും ബ്രിട്ടിഷ് സര്‍ക്കാരിലെ ഉദ്യോഗസ്ഥനായിരുന്ന അച്ഛനൊപ്പം ഷിംലയിലും ഡല്‍ഹിയിലുമായി കുട്ടിക്കാലവും പഠനവും. ഇരുപതാം വയസില്‍, ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ലഘുലേഖകള്‍ വിതരണം ചെയ്തതിനു രാജ്യദ്രോഹക്കുറ്റത്തിനു ജയിലിലായി. ലഹോര്‍ ജയിലില്‍ ഏഴു മാസത്തെ ശിക്ഷയ്ക്കു ശേഷം മോചനം. അധികം വൈകാതെ ബ്രിട്ടിഷ് സര്‍ക്കാരില്‍ ജോലി. ജോലിയില്‍ ഇരിപ്പുറയ്ക്കാതെ വൈകുന്നേരങ്ങളില്‍ പരിസരശുചീകരണം ഉള്‍പ്പെടെയുള്ള സേവന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. ഇത് ശ്രദ്ധയില്‍പ്പെട്ട, ഗാന്ധിജിയുടെ മകന്‍ ദേവദാസ് വഴിയാണ് 1944ല്‍ വാര്‍ധയിലെ സേവാഗ്രാമത്തിലെത്തുന്നത്.


കല്യാണമെത്തുമ്പോള്‍ ഗാന്ധി ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി ആഗാഖാന്‍ പാലസില്‍ തടവിലാണ്. രണ്ടുമാസത്തേക്കു ജോലിയില്‍ നിന്ന് അവധിയെടുത്താണ് ആശ്രമ വാസത്തിനിറങ്ങിയത്. ഇതിനിടെ, അനാരോഗ്യം കണക്കിലെടുത്ത് ഗാന്ധിജിയെ മോചിപ്പിച്ചു. മുംബൈയില്‍ ജുഹുവിലെ ശാന്തികുമാര്‍ ദേശായിയുടെ വീട്ടിലേക്കാണു ഗാന്ധിജി പോയത്.
സേവാഗ്രാമത്തില്‍ നിന്നു കാണാന്‍ചെന്നവരുടെ കൂട്ടത്തില്‍ കല്യാണവുമുണ്ടായിരുന്നു. ആ കടല്‍ത്തീര നഗരത്തില്‍ വച്ച്, വിസ്മയങ്ങളുടെ സമുദ്രമായ മഹാത്മാവിനെ കല്യാണം ആദ്യമായി കണ്ടു. ദേവദാസ് പറഞ്ഞുവിട്ടതാണെന്ന് അറിയിച്ചപ്പോള്‍ ആദ്യ ചോദ്യം: ടൈപ്പ് ചെയ്യാന്‍ അറിയുമോ?. തലയാട്ടി. ഇപ്പോള്‍ എന്ത് ശമ്പളമുണ്ട്: 200 രൂപ. നിഷ്‌കളങ്കമായി ചിരിച്ച് ഗാന്ധിജി പറഞ്ഞു: 'എനിക്ക് 60 രൂപയില്‍ കുടുതല്‍ തരാനാകില്ല.' തന്റെ ജീവിതം ഈ മനുഷ്യനൊപ്പമെന്നു കല്യാണം അതിനു മുന്‍പേ മനസിലുറച്ചിരുന്നു. പിന്നീട് പ്യാരേലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം ഗാന്ധിജിയുടെ നിഴലായി, കല്യാണവും ചേര്‍ന്നു.

നിധിപോലെ സൂക്ഷിക്കുന്ന ചെക്ക്

ജീവിതം ധന്യമാക്കുന്ന ഗാന്ധി മാര്‍ഗം കഴിഞ്ഞാല്‍, മഹാത്മാവിന്റെ പ്രിയപ്പെട്ട ഓര്‍മയായി കല്യാണത്തിന്റെ കയ്യിലുള്ളത് 35 രൂപയുടെ ഒരു ചെക്കാണ്. അതിനു പിന്നിലുമുണ്ടൊരു കഥ. ഡല്‍ഹിയിലെ യാത്രയിലൊന്നില്‍ പരിചയക്കാരിലൊരാള്‍ വന്ന് ഒരാവശ്യം പറഞ്ഞു. ഗാന്ധിജി കല്യാണത്തിന്റെ കീശയിലുണ്ടായിരുന്ന 35 രൂപയെടുത്ത് അദ്ദേഹത്തിനു നല്‍കി. ഈ കടം വീട്ടുന്നതിനായാണു 35 രൂപയുടെ ചെക്ക് ഗാന്ധിജി കൊല്ലപ്പെടുന്നതിനു പത്തുദിവസം മുന്‍പ് നല്‍കിയത്. ഗാന്ധിജി മരിക്കുന്നതിനു തൊട്ടു തലേന്നാണ് അത് അക്കൗണ്ടിലേക്കു കയറേണ്ടിയിരുന്നത്. അതിന്റെ നിയോഗം പക്ഷേ, മറ്റൊന്നായിരുന്നു. ബാങ്കുകാരില്‍ നിന്നു വാങ്ങിയ ആ ചെക്ക് മൂല്യമളക്കാനാകാത്ത നിധി പോലെ കല്യാണം ഇന്നും കാത്തുസൂക്ഷിക്കുന്നു.

നിരാശനായ ഗാന്ധിജി

കണ്ണിലെണ്ണയൊഴിച്ച് വളര്‍ത്തി വലുതാക്കിയ മകന്‍ കണ്‍മുന്നില്‍ വഴിതെറ്റിപ്പോകുന്ന പിതാവിന്റെ ആകുലത അവസാനകാലത്ത് ഗാന്ധിജിയെ വേട്ടയാടിയിരുന്നതായി കല്യാണം പറയുന്നു. ഇന്ത്യ-പാക് വിഭജനവും രാജ്യമാകെ കാട്ടുതീ പോലെ പടര്‍ന്ന ഹിന്ദു- മുസ്‌ലിം കലാപങ്ങളും അദ്ദേഹത്തെ നിരാശനാക്കി. ജിന്നയെ പ്രധാനമന്ത്രിയാക്കി വിഭജനമൊഴിവാക്കുക എന്ന നിര്‍ദേശം പോലും അദ്ദേഹം മുന്നോട്ടുവച്ചു. വിഭജനവുമായി ബന്ധപ്പെട്ട്, പ്രിയപ്പെട്ട ശിഷ്യരായ നെഹ്‌റുവും പട്ടേലും പോലും തന്റെ വാക്കുകള്‍ തള്ളിയപ്പോള്‍ അദ്ദേഹം വിലപിച്ചു: 'ഈ സംഭവിക്കുന്നതിനൊന്നും ഞാന്‍ ഉത്തരവാദിയല്ല.' സ്വാതന്ത്ര്യപ്പുലരിയില്‍ നവഖാലിയില്‍ സമാധാന ദൂതുമായി അലഞ്ഞ ഗാന്ധി, ആഘോഷത്തെക്കുറിച്ചു ചോദിച്ചവരോടു പറഞ്ഞു: 'എന്റെ രാജ്യം കത്തിയെരിയുമ്പോള്‍ ഞാനെങ്ങിനെ സ്വാതന്ത്ര്യമാഘോഷിക്കും.'
ഡല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷം കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി അറിയിച്ച്, ദിവസവും നൂറു കണക്കിനു കത്തുകളാണു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ചത്. ഇതു ഗാന്ധിജിയെ അങ്ങേയറ്റം അസ്വസ്ഥനാക്കി. ഗാന്ധിജി ജീവിച്ചിരുന്നെങ്കില്‍ 1948ല്‍ അദ്ദേഹം ഇന്ത്യയില്‍ മറ്റൊരു വിപ്ലവം നയിക്കുമായിരുന്നുവെന്ന് കല്യാണം ഉറപ്പിച്ചു പറയുന്നു.

ഗാന്ധിവധം

1948 ജനുവരി 30 വെള്ളിയാഴ്ച ബിര്‍ള ഹൗസില്‍ സാധാരണ ദിവസമായിരുന്നു. എല്ലാവരും 3.30ന് ഉണര്‍ന്നു. പതിവുപോലെ സര്‍വമത പ്രാര്‍ഥന. ഇതിനിടെ, ഗാന്ധിജി കല്യാണത്തിനെ അടുത്ത ജോലി ഏല്‍പിച്ചിരുന്നു; ഫെബ്രുവരി രണ്ടു മുതല്‍ പത്തു ദിവസം നീളുന്ന സേവാഗ്രാമ സന്ദര്‍ശനം ആസൂത്രണം ചെയ്യല്‍. തിരക്കിട്ട കൂടിക്കാഴ്ചകളിലൊന്ന് ലൈഫ് മാഗസിന്റെ മാര്‍ഗരറ്റ് ബുര്‍കെ വൈറ്റുമായുള്ള അഭിമുഖമായിരുന്നു. സംഭാഷണത്തിനിടെ ഗാന്ധിജി നല്‍കിയ ഒരു ഉത്തരത്തിനു പ്രവചന സ്വഭാവമുണ്ടായിരുന്നു. 125 വയസുവരെ ജീവിക്കുമെന്ന് ഇടയ്ക്കിടെ ആവര്‍ത്തിക്കുന്ന പ്രതീക്ഷ എവിടെ നിന്നു ലഭിക്കുന്നുവെന്നായിരുന്നു ചോദ്യം. വാക്കിലും മുഖത്തും നിറയുന്ന ദു:ഖഭാവത്തോടെ ഗാന്ധി മറുപടി നല്‍കി; 'ക്രൂര സംഭവങ്ങള്‍ അരങ്ങേറുന്ന ഈ ലോകത്ത്, ഈ ഇരുട്ടില്‍ അധികകാലം ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല'. ഗാന്ധിജി ഇതു പറയുമ്പോള്‍ കിലോ മീറ്ററുകള്‍ക്കപ്പുറം ഗോഡ്‌സെയും സംഘവും കൊലപാതകത്തിന്റെ അവസാനവട്ട ആസൂത്രണത്തിലായിരുന്നു. നാലു മണിയോടെ ഗാന്ധി ജീവിതത്തിലെ അവസാന ദൗത്യം തുടങ്ങി. നെഹ്‌റുവും പട്ടേലും തമ്മിലുള്ള അഭിപ്രായ ഭിന്നത വാര്‍ത്തകളിലും പൊതു ചര്‍ച്ചകളിലും നിറയാന്‍ തുടങ്ങിയിരുന്നു. ഇതു പരിഹരിക്കുന്നതിനുള്ള ശ്രമമെന്ന നിലയില്‍ പട്ടേലുമായുള്ള കൂടിക്കാഴ്ചയായിരുന്നു അത്. ഘടികാര സൂചി തോറ്റുപോകുന്ന കൃത്യനിഷ്ഠ പാലിക്കുന്ന ഗാന്ധിജിക്കു ജീവിതത്തിലെ അവസാന ദിവസം അതുതെറ്റി. അഞ്ചു മണിയായിരുന്നു പ്രാര്‍ഥനാ യോഗത്തിന്റെ സമയം. പട്ടേലുമായുള്ള ചര്‍ച്ച സമയം കഴിഞ്ഞും നീണ്ടു. പട്ടേലിന്റെ മകള്‍ മണിബെന്‍ 5.10ന് സമയം ഓര്‍മിപ്പിച്ചു. തിടുക്കത്തില്‍ എഴുന്നേറ്റ ഗാന്ധി അഞ്ചു മിനിറ്റിനകം പുറത്തെ പ്രാര്‍ഥനാ യോഗത്തിലേക്കു നീങ്ങി. നടത്തത്തിലുടനീളം സമയം തെറ്റിയതിലുള്ള നീരസം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.


പ്രാര്‍ഥനാ വേദിക്ക് ഏകദേശം ഇരുപതടി അകലത്തില്‍ ഗാന്ധിജിക്കു വെടിയേല്‍ക്കുമ്പോള്‍ കയ്യെത്താവുന്ന അകലത്തിലുണ്ടായിരുന്നു, കല്യാണം. ഇടതു വശത്തുനിന്നു വന്ന ഗോഡ്‌സെ കാലില്‍ തൊട്ടുവണങ്ങാനെന്ന ഭാവത്തില്‍ കുനിയുന്നതും പാന്റ് പോക്കറ്റില്‍ നിന്നു തോക്കെടുത്ത് നിറയൊഴിക്കുന്നതും കല്യാണം കണ്‍മുന്നില്‍ കണ്ടു. തലയ്ക്കടിയേറ്റ പോലെ അല്‍പ്പനേരം തരിച്ചുനിന്ന ശേഷം കല്യാണം പഴ്‌സണല്‍ സെക്രട്ടറിയുടെ ചുമതലയിലേക്കുണര്‍ന്നു. വീടിനുള്ളില്‍ കയറി പ്രധാനമന്ത്രിയുടെ ഓഫീലേക്കു വിവരം നല്‍കി. തൊട്ടടുത്തു താമസിച്ചിരുന്ന സര്‍ദാര്‍ പട്ടേലിനോട് വീട്ടില്‍ ചെന്നു വിവരം അറിയിച്ചു.


ഗാന്ധി വധത്തിനു ശേഷം കുറച്ചുകാലം കൂടി ബിര്‍ള ഹൗസിലായിരുന്നു താമസം. ഗാന്ധിജിയുടെ സെക്രട്ടറി പ്യാരെലാലിനെ ആത്മകഥയെഴുതാന്‍ സഹായിച്ചു. ലേഡി മൗണ്ട് ബാറ്റന്‍, ജയപ്രകാശ് നാരായണന്‍, സി. രാജഗോപാലാചാരി എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.

ഗാന്ധിജിയോടൊപ്പം
ഒരു ട്രെയിന്‍യാത്ര

ഗാന്ധിജിയില്‍ നിന്ന് എന്തെല്ലാം പഠിച്ചുവെന്നു കല്യാണം പറയില്ല. സത്യസന്ധതയെക്കുറിച്ച് പറയുമ്പോള്‍ ഒരു ട്രെയിന്‍ യാത്രയാണ് ഓര്‍മ വരിക. സാധാരണ യാത്രയില്‍ കല്യാണമുള്‍പ്പെടെ സംഘത്തിലെ എല്ലാവരുടെയും ടിക്കറ്റ് ഗാന്ധിജി മുന്‍കൂട്ടി ബുക്ക് ചെയ്യും. ഒരിക്കല്‍ ഇറങ്ങാനുള്ള സ്ഥലത്തെത്തിയപ്പോള്‍ ഗാന്ധിജി കല്യാണത്തോട് ചോദിച്ചു; ടിക്കറ്റെടുത്തിട്ടുണ്ടോ?. ഇല്ല. ഉടന്‍ സ്റ്റേഷന്‍ മാനേജരെ വിളിക്കാനായി ഉത്തരവ്. സ്റ്റേഷന്‍ മാസ്റ്ററെത്തിയപ്പോള്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിനു കല്യാണത്തിനെ ശിക്ഷിക്കണമെന്നായിരുന്നു നിര്‍ദേശം. നടപടിയെടുക്കാന്‍ മടിച്ചുനിന്ന സ്റ്റേഷന്‍ മാസ്റ്ററെയും ഗാന്ധിജി വിരട്ടിയെന്നു കല്യാണം.


പരമാവധി അഞ്ചുപേരാണ് ഗാന്ധിജിയുടെ ഓരോ യാത്രയിലും കൂടെയുണ്ടാവുകയെന്ന് കല്യാണം ഓര്‍ക്കുന്നു. ബ്രിട്ടീഷുകാര്‍ തീവണ്ടിയില്‍ ഒരു കമ്പാര്‍ട്ട്‌മെന്റ് തന്നെ അദ്ദേഹത്തിന് നല്‍കാന്‍ തയ്യാറായിരുന്നെങ്കിലും മൂന്നാംക്ലാസ് യാത്രയാണ് ഗാന്ധിജി എപ്പോഴും തെരഞ്ഞെടുത്തിരുന്നത്. ഒരിക്കല്‍ യാത്രയ്‌ക്കൊരുങ്ങുമ്പോള്‍ ടിക്കറ്റെടുക്കാന്‍ വിട്ടുപോയി. സ്റ്റേഷന്‍ മാനേജരോട് കല്യാണത്തിന് ടിക്കറ്റ് കൊടുക്കാന്‍ ഗാന്ധിജി ആവശ്യപ്പെട്ടു. 'അങ്ങയുടെ കൂടെയുള്ളയാള്‍ക്ക് ടിക്കറ്റ് വേണ്ട' എന്നായിരുന്നു മാനേജരുടെ മറുപടി. അതുപറ്റില്ലെന്നും യാത്രക്കാര്‍ തുല്യരാണെന്നും എല്ലാവര്‍ക്കും ടിക്കറ്റ് വേണമെന്നും പറഞ്ഞ് ഗാന്ധിജി നിര്‍ബന്ധിച്ച് ടിക്കറ്റ് വാങ്ങി.


ഒരിക്കല്‍ യാത്രക്കിടയില്‍ ഒരു കത്തെഴുതാന്‍ ഗാന്ധിജി ആവശ്യപ്പെട്ടപ്പോഴാണ് കല്യാണം ഓര്‍ത്തത്, ടൈപ്പ് റൈറ്റര്‍ എടുത്തിട്ടില്ല! ഗാന്ധിജിയുടെ മറുപടി ഇങ്ങനെയായിരുന്നു: 'ഒരു ക്ഷുരകന്‍പോലും അയാളുടെ കൈയില്‍ കത്തിയും ബ്ലേഡും എപ്പോഴും കരുതും. അത് അയാളുടെ ജോലിയുടെ ഭാഗമാണ്. അതിനോടുള്ള ആത്മാര്‍ഥതയാണ്. പക്ഷേ, നീ നിന്റെ ജോലി മറക്കുന്നു!'
അതില്‍പ്പിന്നെ ടൈപ്പ് റൈറ്ററില്ലാതെ താന്‍ അദ്ദേഹത്തിന്റെ കൂടെ പോയിട്ടില്ലെന്ന് കല്യാണം പറയുന്നു.

ക@താണു ഞാന്‍,
വെടിവച്ചിടുന്നത്

വെടിവച്ചത് മറ്റാരോ ആണെന്നും നാലാമതൊരു വെടിയുണ്ട കണ്ടെത്തിയെന്നുമൊക്കെ പറയുന്നതു ശുദ്ധ അസംബന്ധങ്ങളാണ്. സുപ്രിം കോടതി ഇക്കാര്യത്തില്‍ നിയോഗിച്ച അമിക്കസ് ക്യൂറി, സംഭവത്തിന്റെ ദൃക്‌സാക്ഷിയെന്ന നിലയില്‍ തന്റെ അഭിപ്രായം തേടേണ്ടിയിരുന്നുവെന്നു കല്യാണം പറയുന്നു.
ഗോഡ്‌സെ വെടിവയ്ക്കുമ്പോള്‍ ഗാന്ധിജിക്ക് ആറിഞ്ചുമാത്രം പിറകില്‍ ഇടതുവശത്തായിരുന്നു കല്യാണം. നാല് ഉണ്ടകള്‍ ശരീരം തുളച്ച് പുറത്തുപോയി. അദ്ദേഹം വീഴുമ്പോള്‍ താങ്ങിയവരുടെ കൂടെയും കല്യാണമുണ്ടായിരുന്നു. എന്നാല്‍, ആ സമയം ഗാന്ധിജി 'ഹേ റാം' എന്ന് ഉച്ചരിച്ചെന്ന കാര്യത്തില്‍ തനിക്ക് ഉറപ്പില്ലെന്ന് അദ്ദേഹം പറയുന്നു. അത് ആരോ പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്ന് വിശ്വസിക്കാനാണ് കല്യാണത്തിന് ഇപ്പോഴും ഇഷ്ടം.

അഴിമതിക്കാരുടെ തേരോട്ടം

സ്വതന്ത്ര ഇന്ത്യയില്‍ അഴിമതി കൊടികുത്തിവാഴുന്നു. നെഹ്‌റുവും മന്‍മോഹന്‍ സിങ്ങും വ്യക്തിപരമായി സത്യസന്ധരായിരുന്നു. എന്നാല്‍ അവര്‍ ഇരുവരും തങ്ങളുടെ ഭരണത്തിന്‍ കീഴിലുള്ള അഴിമതിക്കെതിരെ ഒന്നും ചെയ്യാന്‍ തയാറായില്ല എന്നതാണു പ്രശ്‌നം. ഇപ്പോള്‍ ജനപ്രതിനിധികള്‍ പലരും കുറ്റവാളികളാണ്. ഇന്ത്യന്‍ രാഷ്ട്രപതി ശമ്പളം വാങ്ങാന്‍ പാടില്ലെന്നും എം.പിമാരും എം.എല്‍.എമാരും 400 രൂപയില്‍ കൂടുതല്‍ അലവന്‍സ് വാങ്ങരുതെന്നും ഗാന്ധിജി പറഞ്ഞിരുന്നു. എന്നാല്‍ സ്വാതന്ത്ര്യം കിട്ടി മൂന്നു മാസത്തിനകം ഗാന്ധിജിയെ മറന്നു. തന്റെ പ്രതിമ സ്ഥാപിക്കരുതെന്നും തന്റെ പേരില്‍ സ്ഥാപനങ്ങള്‍ വേണ്ടെന്നും പറഞ്ഞ ഗാന്ധിജിയുടെ പ്രതിമകള്‍ സ്ഥാപിക്കുന്നതും അദ്ദേഹത്തിന്റെ പേരു നല്‍കുന്നതും അനാദരമാണ്- കല്യാണം ഉറച്ചശബ്ദത്തോടെ പറയുന്നു.

ബാബരി മസ്ജിദ് വിധി

ബാബരി മസ്ജിദ് കേസ് വിധി ഇന്ത്യയുടെ മതേതരത്വത്തിന് കളങ്കമാണ്. എല്ലാ മതവിഭാഗങ്ങള്‍ക്കും സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കരുതെന്നും കല്യാണം പറയുന്നു.

കുടുംബം

ഭാര്യ സരസ്വതി വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു. രണ്ടു പെണ്‍മക്കളും അവരുടെ കുടുംബത്തിനൊപ്പം. അഞ്ചു മുറികളുള്ള വീട് ഈ തൊണ്ണൂറ്റിയെട്ടാം വയസിലും വൃത്തിയാക്കുന്നതു തനിച്ചാണ്. സ്വന്തം പാചകം ചെയ്താണു ഭക്ഷണം കഴിക്കുന്നത്. വിശാലമായ മുറ്റത്തെ പൂക്കളും ചെടികളും ദിവസവും നനക്കും. ശരീരത്തിനു ക്ഷീണം വരുമ്പോള്‍ മാത്രമാണു ഉറക്കം. രാത്രിയിലും പകലുമെല്ലാംപത്തും പതിനഞ്ചും മിനിറ്റുവരെ നീളുന്ന മയക്കങ്ങള്‍. പുഴകളും നദികളുമൊഴുകി സമുദ്രത്തില്‍ ലയിക്കുന്നതുപോലെ, എന്തു പറഞ്ഞു തുടങ്ങിയാലും കല്യാണം ഒടുവില്‍ ഗാന്ധിയിലെത്തും. കടലു പോലെ, എത്ര പറഞ്ഞാലും തീരാത്ത വിസ്മയമാണല്ലോ, ഗാന്ധിജിയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  an hour ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  2 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  2 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  3 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  3 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  3 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  3 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  3 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  4 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  4 hours ago