HOME
DETAILS

പാലിയേക്കര ടോള്‍ പ്ലാസ: സൗജന്യ യാത്രാപാസ് അനുവദിക്കുന്നത് നിര്‍ത്തിവച്ചു

  
backup
September 21 2018 | 06:09 AM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%bf%e0%b4%af%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0-%e0%b4%9f%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8-%e0%b4%b8

 

 

 

 

പുതുക്കാട്: ദേശീയപാതയില്‍ പാലിയേക്കര ടോള്‍പ്ലാസയില്‍ നിന്ന് പ്രാദേശിക വാഹനങ്ങള്‍ക്ക് സൗജന്യ യാത്രാപാസ് അനുവദിക്കുന്നത് നിര്‍ത്തിവെച്ചു. ടോള്‍പ്ലാസ സെന്ററിന്റെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള പുതിയ വാഹനങ്ങള്‍ക്കാണ് സൗജന്യയാത്ര നിഷേധിക്കുന്നത്. രാജ്യത്തെ ദേശീയപാതകളില്‍ ഫാസ്റ്റാഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ദേശീയപാത അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.
നേരത്തേ പ്രാദേശിക വാഹനങ്ങളുടെ ടോള്‍ സര്‍ക്കാരാണ് കമ്പനിക്ക് നല്‍കി വന്നത്. ഫാസ്റ്റാഗ് സംവിധാനം നടപ്പാക്കുമ്പോള്‍ പ്രാദേശിക വാഹനങ്ങളുടെ ടോള്‍തുക എങ്ങനെ ഈടാക്കുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമുണ്ടാകാത്തതാണ് പ്രശ്‌നത്തിന് കാരണമെന്ന് ടോള്‍പ്ലാസ അധികൃതര്‍ പറയുന്നു.
ഇതു സംബന്ധിച്ച് കമ്പനി അധികൃതര്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ക്ക് നല്‍കിയ കത്തില്‍ ഇതുവരെ മറുപടിയൊന്നുമുണ്ടായിട്ടില്ല.
ഇപ്പോഴത്തെ നിലയില്‍ പുതിയ പ്രാദേശിക വാഹന ഉടമകള്‍ ഒരു മാസത്തേക്ക് 150 രൂപയുടെ പാസ്സെടുത്ത് യാത്ര ചെയ്യേണ്ട സ്ഥിതിയാണ്. ഇതിനിടെ മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയില്‍ പുതിയ ടോള്‍ നിരക്ക് സെപ്റ്റംബര്‍ 15 മുതല്‍ പിരിച്ചു തുടങ്ങി.
കാറുകളുടെയും ചെറുവാഹനങ്ങളുടേയും നിരക്കില്‍ വ്യത്യാസമില്ലെങ്കിലും വലിയ വാഹനങ്ങളുടേയും ഭാരവാഹനങ്ങളുടേയും ടോള്‍ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്.
നിലവിലെ കരാര്‍ വ്യവസ്ഥകള്‍ പ്രകാരം സെപ്റ്റംബര്‍ ഒന്നിന് ജീവിത സൂചിക അനുപാതത്തില്‍ ടോള്‍ നിരക്ക് ഉയര്‍ത്തേണ്ടതായിരുന്നു. പുതുക്കിയ നിരക്ക് ആഗസ്ത് 30നു തന്നെ കണ്‍സഷര്‍ കമ്പനിയായ ജി.ഐ.പി.എല്‍. പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ വെള്ളപ്പൊക്ക ദുരിതത്തിന്റെ സാഹചര്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരം പുതിയ നിരക്കില്‍ ടോള്‍ പിരിക്കുന്നത് മാറ്റിവെക്കുകയായിരുന്നു.
പുതിയ ഉത്തരവു പ്രകാരം കാറുകളുടെ ടോള്‍ നിരക്കില്‍ മാറ്റമില്ല. വലിയ വാഹനങ്ങള്‍ക്കും ഭാരവാഹനങ്ങള്‍ക്കും അഞ്ചു മുതല്‍ 10 രൂപവരെ ടോള്‍ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago