ചാരപ്രവര്‍ത്തനം: പ്രതിരോധ മന്ത്രാലയം മുന്‍ ഉദ്യോഗസ്ഥനെ ഇറാന് തൂക്കിലേറ്റി
തെഹ്റാന്: യു.എസിനായി ചാരപ്രവര്‍ത്തനം നടത്തിയതിന് പ്രതിരോധ മന്ത്രാലയം മുന്‍ ഉദ്യോഗസ്ഥനെ ഇറാന് തൂക്കിലേറ്റി. സി.ഐ.എക്കായും യു.എസ് സര്‍ക്കാരിനായും ചാരപ്രവര്‍ത്തനം നടത്തിയതിന് ജലാല്‍ ഹാജി സ്ഹവാറിനെ തൂക്കിലേറ്റിയെന്നും ഇദ്ദേഹം പ്രതിരോധ മന്ത്രാലയത്തിലെ മുന്‍ ഉദ്യോഗസ്ഥനാണെന്നും ഇറാന് വാര്‍ത്താ ഏജന്‍സി ഐ.എസ്.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.
ഇദ്ദേഹം കുറ്റവാളിയാണെന്ന് സൈനിക കോടതിയാണ് കണ്ടെത്തിയത്. തെഹ്റാനിലെ ഖറജ് റജായി ഷഹ്ര്‍ ജയിലില്‍വച്ചാണ് വധശിക്ഷ നടപ്പിലാക്കിയത്. പ്രതിരോധ മന്ത്രാലയത്തിലെ കരാറുകാരനായ ഇയാളെ ഒന്‍പത് വര്‍ഷം മുന്‍പ് പിരിച്ചുവിട്ടിരുന്നു. പണത്തിനായി ചാര പ്രവര്‍ത്തനം നടത്തിയെന്ന് സമ്മതിച്ചെന്നും നിരവധി രേഖകളും ഉപകരണങ്ങളും കണ്ടെത്തിയെന്നും ഐ.എസ്.എന്‍.എ പറഞ്ഞു.
ചാരപ്രവര്‍ത്തനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹസ്വാറിന്റെ ഭാര്യ 15 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."