തീവ്രവാദം ഉന്മൂലനം ചെയ്യാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് പാകിസ്താന്‍
ലണ്ടന്‍: രാജ്യത്ത് നിന്ന് തീവ്രവാദം ഉന്മൂലനം ചെയ്യാനായി സാധ്യമായ എല്ലാ വഴികളും ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് പാക് സൈനിക ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ പറഞ്ഞു. ശാശ്വതമായ സമാധാനവും സ്ഥിരതയും സ്ഥാപിക്കാനായി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലണ്ടനില്‍ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസില്‍ (ഐ.ഐ.എസ്.എസ്) സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവാദത്തിനെതിരേ ഒരുമിച്ച് പോരാടാനായി എല്ലാ രാജ്യങ്ങളും, പ്രത്യേകിച്ച് അയല്‍ രാജ്യങ്ങള്‍ മുന്നോട്ടുവരികയും പരസ്പരം സഹകരിക്കു കയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഭീകരര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാനായി പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്) പാകിസ്താനെതിരേ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തീവ്രവാദികള്‍ക്കെതിരേ ഒക്ടോബറിന് മുന്‍പ് പാകിസ്താന്‍ നടപടിയെടുക്കണമെന്ന് ഓര്‍ലാന്‍ഡോയില്‍ എഫ്.എ.ടി.എഫിന്റെ പ്ലീനറി യോഗം ആവശ്യപ്പെട്ടിരുന്നു. പാകിസ്താന്‍ നിലവില്‍ എഫ്.എ.ടി.എഫിന്റെ ഗ്രേ പട്ടികയിലാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."