പറവൂര്‍ കവലയിലെ ഗതാഗത പ്രശ്‌നം: ഉന്നതതല യോഗം ചേര്‍ന്നു
ആലുവ: പറവൂര്‍ കവല ഭാഗത്തെ ഗതാഗത പ്രശ്‌നം പരിഹരിക്കുന്നതിനായി സബ് കലക്ടറുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. പറവൂര്‍ കവലയില്‍ നിന്നും പറവൂരിലേക്ക് തിരിയുന്ന ഭാഗത്തുള്ള കെ.എസ്.ഇ.ബിയുടെ ട്രാന്‍സ്‌ഫോര്‍മറാണ് ഈ ഭാഗത്തെ ഗതാഗത കുരുക്കിന് കാരണമാകുന്നത്. ട്രാന്‍സ്‌ഫോര്‍മര്‍ തിരക്കേറിയ റോഡിലേക്ക് ചേര്‍ന്ന് നില്‍ക്കുന്നതിനാല്‍ വാഹനകുരുക്കും വാഹനാപകടങ്ങളും വര്‍ധിച്ചതിനാല്‍ ടാന്‍സ്‌ഫോര്‍മര്‍ ഈ ഭാഗത്ത് നിന്നും മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു.
എന്നാല്‍ കെ.എസ്.ഇ.ബി ഇതിന് തയ്യാറായപ്പോള്‍ നാഷണല്‍ ഹൈവേ അധികൃതര്‍ ഉചിതമായ സ്ഥലം ലഭ്യമാക്കി നല്‍കുവാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ഇന്നലെ സബ് കലക്ടര്‍ അദീന അബ്ദുല്ലയുടെ നേതൃത്വത്തില്‍ പാലസില്‍ അടിയന്തിര യോഗം ചേര്‍ന്നത്. ട്രാന്‍സ്‌ഫോര്‍മര്‍ നീക്കി സ്ഥാപിക്കുന്നതിനായി പത്ത് ദിവസത്തിനുള്ളില്‍ സ്ഥലം അനുവദിക്കണമെന്ന് യോഗം എന്‍.എച്ച് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അനുകൂല തീരുമാനം ഉണ്ടാകാത്ത പക്ഷം ഉചിതമായ സ്ഥലം കണ്ടെത്തി ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുവാനും യോഗം തീരുമാനിച്ചു. നഗരത്തില്‍ ആറിടങ്ങളില്‍ സീബ്ര ലൈനു സ്ഥാപിക്കുവാനും യോഗത്തില്‍ തീരുമാനമായി. പൊലിസ് വാഹന വകുപ്പ് കെ.എസ്.ഇ.ബി തുടങ്ങി വകുപ്പ് മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."