ബാബരി മസ്ജിദ്: തെരഞ്ഞെടുപ്പിനു മുന്‍പ് വിധിയില്ല
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സുപ്രിംകോടതി മുന്‍പാകെയുള്ള കേസില്‍ പൊതുതെരഞ്ഞെടുപ്പിനു മുന്‍പ് ഉത്തരവുണ്ടാവില്ല. പള്ളി നിലനിന്ന ഭൂമി മൂന്നായി വീതിച്ചുകൊണ്ടുള്ള 2010 മെയിലെ അലഹബാദ് ഹൈക്കോടതി ലഖ്നൗ ബെഞ്ചിന്റെ വിധി ചോദ്യംചെയ്യുന്ന ഒരുകൂട്ടം ഹരജികളാണ് നിലവില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്, എസ്. അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന് മുന്‍പാകെയുള്ളത്.
പള്ളി നിലനിന്ന ഭൂമി സുന്നി വഖ്ഫ് ബോര്‍ഡ്, ഹൈന്ദവ ട്രസ്റ്റുകളായ നിര്‍മോഹി അഖാറ, രാംലാല എന്നിവര്‍ക്കായി വീതിച്ചു നല്‍കണമെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി. അടുത്ത മാസം രണ്ടിന് ബെഞ്ചിനു നേതൃത്വം നല്കിയ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കും. പിന്നീട് ചീഫ് ജസ്റ്റിസായി വരുന്ന രഞ്ജന്‍ ഗോഗോയ് ആയിരിക്കും കേസ് പരിഗണിക്കുക. പള്ളി ഇസ്ലാമില്‍ അവിഭാജ്യ ഘടകമല്ലെന്ന 1994ലെ ഇസ്മാഈല്‍ ഫാറൂഖി കേസിലെ പരാമര്‍ശം നീക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യത്തിലും ദീപക് മിശ്രയുടെ ബെഞ്ച് വിധി പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."