അങ്കമാലി മേഖലയിലെ സ്വകാര്യ ബസ് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്
അങ്കമാലി: അങ്കമാലി, കാലടി. അത്താണി, കൊരട്ടി മേഖലയിലെ സ്വകാര്യ ബസ് ജീവനക്കാര്‍ ഒന്നടങ്കം കൂലി വര്‍ധനവ് ആവശ്യപ്പെട്ട് 25 മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്ക് നടത്തും. 2017 മാര്‍ച്ച് 20ന് കരാര്‍ കാലാവധി കഴിയുകയും കരാര്‍ പുതുക്കി നല്‍കുവാന്‍ ബസ് ഉടമ സംഘടനകള്‍ക്ക് നോട്ടീസ് നല്‍കുകയും നോട്ടീസുകള്‍ പ്രകാരം ബസ് ഉടമ സംഘടനകളും യൂണിയനുകളും തമ്മില്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തുകയും ജില്ലാ ലേബര്‍ ഓഫിസര്‍ രണ്ട് വട്ടം ചര്‍ച്ച ചെയ്തിട്ടും ഉടമാസംഘടനകളുടെ ഭാഗത്തുനിന്നും ഒരു തീരുമാനവും ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ പണിമുടക്കുന്നത്.
ജീവനക്കാര്‍ പല വിട്ടുവീഴ്ചയ്ക്കും തയാറായിട്ടും ബസ് ഉടമ സംഘടനാതലത്തിലുള്ള തര്‍ക്കവും പിടിവാശിയുമാണ് ജീവനക്കാര്‍ക്ക് കൂലി കൂട്ടുവാന്‍ തടസ്സമായി നില്‍ക്കുന്നതെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. ഈ മാസം ആറിന് മേഖലയിലെ ബസ് ജീവനക്കാര്‍ സൂചനാപണിമുടക്ക് നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 15ന് ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയിലും കൂലിവര്‍ധനവ് സംബന്ധിച്ച തീരുമാനം ആകാത്തതുമൂലമാണ് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുവാന്‍ തീരുമാനിച്ചത്.
2017 ജനുവരി മുതല്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഫെയര്‍വേജ്‌സ് പ്രകാരമുള്ള വേതനവര്‍ധനവ് ഈ മേഖലയില്‍ നടപ്പിലാക്കണമെന്നാണ് ജീവനക്കാരുടെ മുഖ്യ ആവശ്യം. എന്നാല്‍ ബസുടമകള്‍ ഈ ആവശ്യങ്ങള്‍ അംഗീകരിക്കുവാന്‍ തയ്യാറായിട്ടില്ല. ഒരു ബസ്സിലെ മൂന്ന് ജീവനക്കാര്‍ക്കും കൂടി നൂറ് രൂപയുടെ വര്‍ദ്ധനവാണ് ബസുടമകളുടെ സംഘടനകള്‍ നല്‍കാന്‍ തയ്യാറായത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് വന്ന് ജോലി ചെയ്യുന്നവര്‍ക്ക് കിട്ടുന്ന കൂലി പോലും 10 മുതല്‍ 13 മണിക്കൂര്‍ വരെ പണിയെടുക്കുന്ന തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.
22 ന് ജില്ലാ ലേബര്‍ ഓഫിസര്‍ വിളിച്ച ചര്‍ച്ച ശേഷവും ബസ്സുടമ സംഘടനകളുടെ ഭാഗത്തുനിന്നും തീരുമാനം ഉണ്ടായില്ലെങ്കില്‍ 25 മുതല്‍ അനിശ്ചിതകാലം പണിമുടക്കുന്നതാണ്.
പി.ടി.പോളിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പി.ജെ. വര്‍ഗ്ഗീസ്, സി.കെ. ഉണ്ണികൃഷ്ണന്‍, അഡ്വ. വി.എന്‍. സുഭാഷ്, കെ.പി. പോളി, പി.എ. മത്തായി, സി.എ. ജോസ്, പി.കെ. പൗലോസ്, എന്‍. ജിനിമോന്‍, പി.ഒ. ഷിജു, ടി.കെ.സുരേഷ്, കെ.എസ്.ബിനോജ്, പി.ജി.അജികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."