നിതീഷ് കുമാര്‍@4; മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്‌തേക്കും
ന്യൂഡല്‍ഹി: ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ തന്നെ. നാളെ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. അല്‍പ സമയത്തിനകം എന്‍.ഡി.എ നേതാക്കള്‍ ഗവര്‍ണറെ കാണും. തുടര്‍ച്ചയായി നാലാം തവണയാണ് ജെ.ഡി.യു നേതാവ് മുഖ്യമന്ത്രിപദത്തിലെത്തുന്നത്.
ഞായറാഴ്ച ഉച്ചക്ക് ചേര്‍ന്ന എന്‍.ഡി.എ യോഗത്തില്‍ ഇരുവരെയും തെരഞ്ഞെടുക്കുകയായിരുന്നു. എന്‍.ഡി.എ യോഗത്തിന് മുമ്പുചേര്‍ന്ന യോഗത്തില്‍ നിതീഷ് കുമാറിനെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു. വെള്ളിയാഴ്ച അദ്ദേഹം ഗവര്‍ണര്‍
ബി.ജെ.പി നേതാവ് സുശീല്‍ മോദി ഉപമുഖ്യമന്ത്രിയായും തുടരും. അതേസമയം, രണ്ട് ഉപമുഖ്യമന്ത്രി പദം വേണമെന്ന് ഘടക കക്ഷികള്‍ ആവശ്യം ഉന്നയിച്ചതായി റിപ്പോര്‍ട്ടുണ്ട്. ജിതന്‍ റാം മാഞ്ചിയും മുകേഷ് സാനിയുമാണ് ഉപമുഖ്യമന്ത്രിസ്ഥാനത്തിന് ആവശ്യം ഉന്നയിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഇരു കക്ഷികള്‍ക്കും നാല് സീറ്റ് വീതം കിട്ടിയിട്ടുണ്ട്.
ക്ക് രാജിക്കത്ത് നല്‍കിയിരുന്നു.
എന്‍.ഡി.എയില്‍ ജെ.ഡിയുവിന്റെ സീറ്റുവിഹിതം കുറഞ്ഞതോടെ രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തിരുന്നു. പ്രധാനവകുപ്പുകള്‍ വേണമെന്ന ആവശ്യവുമായി ഇരുകൂട്ടരും രംഗത്തെത്തുകയായിരുന്നു. ആഭ്യന്തരം, വിദ്യാഭ്യാസം, റവന്യൂ, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകള്‍ ബി.ജെ.പി ആവശ്യപ്പെട്ടേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുക ബി.ജെ.പിയായിരിക്കുമെന്ന സൂചനയും ബി.ജെ.പി നേതാവ് നേരത്തെ നല്‍കിയിരുന്നു.
ജെ.ഡി.യുവിന് തെരഞ്ഞെടുപ്പില്‍ 43 സീറ്റുകളാണ് ലഭിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വോട്ടുവിഹിതം 15 ശതമാനം ഇടിയുകയും ചെയ്തു. 125 സീറ്റുകളാണ് എന്‍.ഡി.എ നേടിയത്. 243 അംഗ നിയമസഭയില്‍ 122ആണ് കേവല ഭൂരിപക്ഷം നേടാന്‍ ആവശ്യം. 73സീറ്റുകള്‍ ബി.ജെ.പി നേടി. 43 സീറ്റുകളില്‍ മാത്രമാണ് ജെ.ഡി.യു വിജയിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."