പൊന്മള പഞ്ചായത്ത് കെഎംസിസിക്ക് പുതിയ നേതൃത്വം
ജിദ്ദ: പൊന്മള പഞ്ചായത്ത് കെഎംസിസി ജനറൽ ബോഡി യോഗവും പഞ്ചായത്ത് മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് ആയിരുന്ന പാല അഹമ്മദ് കുട്ടി (തലകാപ്പ് കുഞ്ഞുട്ടി സാഹിബ്) അനുസ്മരണവും സംഘടിപ്പിച്ചു. ഷറഫിയ്യ സഫയർ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബുബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് പ്രസിഡന്റ് ടി. ടി ഷാജഹാൻ പൊന്മള അധ്യക്ഷത വഹിച്ചു.
കോട്ടക്കൽ മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് പാല അഹ്‌മദ് കുട്ടി സാഹിബ് അനുസ്മരണം നടത്തി. മണ്ഡലം കെഎംസിസി ഭാരവാഹികളായ മുഹമ്മദലി ഇരണിയൻ, അബ്ദുറസാഖ് വെണ്ടല്ലൂർ എന്നിവർ ആശംസ പ്രസംഗം നടത്തി. കോട്ടക്കൽ മണ്ഡലം കെഎംസിസി ട്രെഷറർ ഇബ്രാഹീം ഹാജി വളാഞ്ചേരി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെ.പി സമദലി റിപ്പോർട്ട് അവതരിപ്പിച്ചു. ഹനീഫ് വടക്കൻ ഖിറാഅത് നടത്തി. അൻവർ പൂവ്വല്ലൂർ സ്വാഗതവും മുഹമ്മദ് റാസിൽ ഒളകര നന്ദിയും പറഞ്ഞു.
പുതിയ കമ്മിറ്റി ഭാരവാഹികൾ: ടി.ടി ഷാജഹാൻ (പ്രസിഡന്റ്), ഹനീഫ് വടക്കൻ, കെ.ടി ജലീൽ പൊന്മള, കമ്മുക്കുട്ടി പൂവ്വല്ലൂർ, അബ്ദുലത്തീഫ് പുള്ളാടൻ (വൈസ് പ്രസിഡന്റുമാർ), മുഹമ്മദ് റാസിൽ ഒളകര (ജനറൽ സിക്രട്ടറി), കെ.പി സമദലി വട്ടപ്പറമ്പ് (ഓർഗനൈസിംഗ് സെക്രട്ടറി), കെ.കെ ഇബ്രാഹീം ചേങ്ങോട്ടൂർ, നൗഷാദലി വടക്കൻ, തറയിൽ നജ്മുദ്ധീൻ ചൂനൂർ, ഹബീബ് ആറുവീട്ടിൽ (ജോ. സെക്രട്ടറിമാർ), അൻവർ പൂവ്വല്ലൂർ (ട്രഷറർ), നാണി ഇസ്ഹാഖ് (ഉപദേശക സമിതി ചെയർമാൻ), വിവിധ വിങ് കൺവീനർമാർ:
ഷുക്കൂർ കല്ലായി (മെഡിക്കൽ), ഖാലിദ് പുള്ളാടൻ (കലാ - സാംസ്കാരികം), ഹൈദർ പൂവ്വാട് (മീഡിയ), റിയാസ് അവുലാൻ (വളണ്ടിയർ), സി.പി മൻസൂർ (കായികം).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."