യു.എസ് സൈബര്‍ ആക്രമണം വിജയിച്ചില്ലെന്ന് ഇറാന്‍
തെഹ്‌റാന്‍: ആയുധ സംവിധാനങ്ങള്‍ക്കെതിരേയുള്ള യു.എസ് സൈബര്‍ ആക്രമണം തള്ളി ഇറാന്‍. യു.എസിന്റെ ശ്രമങ്ങള്‍ വിജയകരമായിരുന്നില്ലെന്ന് ഇറാന്‍ ടെലികോം മന്ത്രി മുഹമ്മദ് ജവാദ് അസരി പറഞ്ഞു. അവര്‍ കഠിനമായി പരിശ്രമിച്ചെങ്കിലും ആക്രമണം വിജയകരമായിരുന്നില്ല. 3.3 കോടിയോളം വൈറസ് ആക്രമണങ്ങളെ കഴിഞ്ഞ വര്‍ഷം നിര്‍വീര്യമാക്കിയിട്ടുണ്ട്. തങ്ങളുടെ കംപ്യൂട്ടര്‍ ശൃഖലകള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ സൈബര്‍ തീവ്രവദാണെന്നാണെന്ന് അദ്ദേഹം പറഞ്ഞു. വ്യോമാക്രമണത്തില്‍നിന്ന് പിന്മാറിയതിന് പിന്നാലെയാണ് ഇറാന്റെ ആയുധ സംവിധാനങ്ങള്‍ക്കെതിരേ സൈബര്‍ ആക്രമണവുമായി യു.എസ് രംഗത്തെത്തിയതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറാന്റെ റോക്കറ്റ്, മിസൈല്‍ ലോഞ്ചര്‍ ഉള്‍പ്പെടെയുള്ളവ നിയന്ത്രിക്കുന്ന കംപ്യൂട്ടര്‍ സംവിധാനങ്ങളെ സൈബര്‍ ആക്രമണത്തിലൂടെ പ്രവര്‍ത്തന രഹിതമാക്കിയെന്നും യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."