HOME
DETAILS
MAL
2021ല്‍ കൊവിഡ് രൂക്ഷമാവുമെന്ന് യു.എന്‍
backup
November 16 2020 | 02:11 AM
ജനീവ: കൊവിഡ് മഹാമാരി 2021ഓടെ ലോകത്തെ മുഴുവന്‍ വീണ്ടും പിടിച്ചുലയ്ക്കുമെന്ന് മുന്നറിയിപ്പുമായി യു.എന്‍. ലോകത്തിന് കൂടുതല്‍ കാര്യങ്ങള്‍ നേരിടാന്‍ മുന്നറിയിപ്പ് നല്‍കുകയാണെന്നും കടുത്ത ജോലികള്‍ വരാനിരക്കുന്നതേയുള്ളൂവെന്നും യു.എന്‍ ഭക്ഷ്യ ഏജന്‍സിയായ വേള്‍ഡ് ഫുഡ് പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയരക്ടര്‍ ഡേവിഡ് ബീസ്ലി അഭിമുഖത്തില്‍ പറഞ്ഞു.
പണം, രക്ഷാപാക്കേജുകള്‍, വായ്പ മാറ്റിവെക്കല്‍ തുടങ്ങിയ തീരുമാനങ്ങള്‍ ലോക നേതാക്കള്‍ സ്വീകരിച്ചതിനാല്‍ 2020 അതിജീവിക്കാന്‍ സാധിച്ചു. പക്ഷേ കൊവിഡ് വീണ്ടും ശക്തിപ്രാപിക്കുകയാണ്. രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതി ചുരുങ്ങുന്നു. മറ്റൊരു ലോക്ഡൗണ്‍ സാഹചര്യമാണ് ഒരുങ്ങുന്നത്. 2020ല്‍ ലഭിച്ച പണം 2021ല്‍ ലഭ്യമാകണമെന്നില്ല. ദുരന്തം അസാധാരണമാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."