കൂറുമാറിയെന്നത് അടിസ്ഥാന രഹിതം
ചാവക്കാട്: കൂറുമാറിയെന്നത് അടിസ്ഥാന രഹിതമെന്ന് കടപ്പുറം പഞ്ചായത്ത് ഏഴാം വാര്‍ഡ് അംഗം ഷാലിമ സുബൈര്‍. ജനകീയ മുന്നണി നേതാക്കള്‍ രാജി ആവശ്യപ്പെട്ട് നല്കിയ എഴുത്തിനോട് പ്രതികരിക്കുകയായിരുന്നു അവര്‍. ഏഴാം വാര്‍ഡില്‍ യു.ഡി.എഫിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിക്കെതിരെ വിവിധ രാഷ്ട്രീയ കക്ഷികളിലുള്ളവര്‍ ജനകീയ മുന്നണി എന്നപേരില്‍ തനിക്ക് പിന്തുണ നല്‍കിയിരുന്നു. ഈ കൂട്ടായ്മയില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമുണ്ടായിരുന്നു. കൂട്ടായ്മയുടെ കണ്‍വീനര്‍ കോണ്‍ഗ്രസ് നേതാവാണ്. അന്നത്തെ സാഹചര്യം മാറിയപ്പോള്‍ കണ്്വീനറുള്പ്പടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യു.ഡി.എഫ് സംവിധാനത്തിലേക്ക് മാറി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ജനകീയ മുന്നണി എന്നപേരില്‍ അന്നുണ്ടാക്കിയ സംഘടന പിന്നീട് യോഗം ചേരുകയോ ഭാവി കാര്യങ്ങള്‍ തീരുമാനിക്കകയോ ചെയ്തിട്ടില്ല. പല പാര്‍ട്ടിക്കാരായിരുന്ന അവര്‍ പിന്നീടു വന്ന തെരഞ്ഞെടുപ്പുകളില്‍ വിവിധ മുന്നണികളിലായാണ് പ്രവര്‍ത്തിച്ചത്. ഇല്ലാത്ത സംഘടനയുടെ പ്രതിനിധിയായി താന്‍ മാത്രം പ്രവര്‍ത്തിക്കുന്നതില്‍ യുക്തിയില്ലെന്നും ഭൂരിപക്ഷമുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പമാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും വോട്ടര്‍മാരുടെ അവകാശം താന്‍ സംരക്ഷിക്കുമെന്നും അവര്‍ വ്യക്തമാക്കി. കോണ്‍ഗ്രസുകാരിയായ ഷാലിമ സുബൈറിന് സര്‍വ പിന്തുണയും രാഷ്ട്രീയ സംരക്ഷണവും നല്‍കുമെന്ന് കടപ്പുറം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ.എം അബ്ദുല്‍ ജബ്ബാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."