സ്‌കൂള്‍ സമയമാറ്റം; സര്‍ക്കാര്‍ പിന്‍മാറണം: യൂത്ത്‌ലീഗ്
പാവറട്ടി: സ്‌കൂള്‍ സമയത്തെ മാറ്റം വരുത്തി മദ്രസാ പഠനത്തെ അവതാളത്തിലാക്കാനുള്ള നീക്കത്തില്‍ നിന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ പിന്‍മാറണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് മണലൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മതപഠനത്തിന് വികാതമാകുന്ന രീതിയില്‍ സമയക്രമം മാറ്റാനുള്ള ശ്രമത്തെ അംഗീകരിക്കാനാവില്ല. സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തന സമയം രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച് പുനഃക്രമീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമം നടത്തുന്നത്.
ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌ക്കൂള്‍ സമയക്രമം ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സ്‌കൂളുകളില്‍ രണ്ടുതരം ബെല്ലുകള്‍ മുഴക്കുന്നത് അലോസരമാകുമെന്നത് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ പുതിയ സമയക്രമം സംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവെച്ചത്.
സര്‍ക്കാറിന്റെ ഈ തീരുമാനം മദ്രസാ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കും. കേരളത്തിലെ ലക്ഷക്കണക്കായ വിദ്യാര്‍ഥികളുടെ മത പഠനത്തിന് തടസം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. 'ജനവഞ്ചനയുടെ ഒരു വര്‍ഷം' എന്ന പ്രമേയത്തില്‍ മെയ് 24 ബുധനാഴ്ച മുല്ലശ്ശേരി തിരുനെല്ലൂര്‍ സെന്ററില്‍ യൂത്ത് ഓഡിറ്റിംഗ് നടത്താനും യോഗം തീരുമാനിച്ചു. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് നിസാര്‍ മരുതയൂര്‍ യോഗത്തില്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അറക്കല്‍ അന്‍സാരി, സിറാജ് മാസ്റ്റര്‍, ഷെഫീഖ് വെന്മേനാട്, ഷെക്കീര്‍ മാസ്റ്റര്‍, നൗഫല്‍.കെ, കാലിദ് എം.എച്ച്, അനസ് എം.എ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."