കേരളത്തിന്റെ വല കാക്കാന്‍ നിസരി
നാദാപുരം: പതിനെട്ടാം വയസില്‍ അപൂര്‍വനേട്ടവുമായി പുറമേരിയിലെ നിസരി കേരള ഫുട്ബോളിന്റെ തലപ്പത്ത്. സംസ്ഥാന സീനിയര്‍ വനിതാ ഫുട് ബോളിന്റെ ഗോള്കീപ്പറായാണു നിസരിയെ തിരഞ്ഞെടുത്തത്. പുറമേരി കടത്തനാട് രാജാ ഫുട്ബോള്‍ അക്കാദമിയില്‍ പരിശീലനം നടത്തുന്ന താരം കെ.ആര് ഹൈസ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്.
കഠിന പ്രയത്നവും ഇച്ഛാശക്തിയുമാണു നിസരിക്കു ടീമില്‍ സ്ഥാനം നേടിക്കൊടുത്തത്. നേരത്തെ നടന്ന ഊര്‍ജ കപ്പ് കേരള ടീമിന്റെയും സബ്ജൂനിയര് പെണ്‍കുട്ടികളുടെയും സെലക്ഷന് ട്രയലില്‍ നിസരിയെ പരിഗണിച്ചിരുന്നില്ല. പിന്നീട് ജൂനിയര്‍ പെണ്‍കുട്ടികളുടെ ടീമില്‍ പൊരുതി ഇടം നേടി. എന്നാല്‍ പ്രളയദുരന്തം ടീമിന്റെ അവസരം ഇല്ലാതാക്കി. ശേഷം നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ സെലക്ഷനിലെ അത്ഭുതപ്രകടനം ടീമിലേക്കുള്ള ഇടം തുറക്കുകയായിരുന്നു.
വളരെ കുറഞ്ഞ പ്രായത്തില്‍ സീനിയര്‍ കളിക്കാരുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്നത് അപൂര്‍വമാണ്. പുറമേരി പുത്തലത്ത്കണ്ടി സുകുവിന്റെയും സ്വപ്നയുടെയും മകളാണ്. ഒഡിഷയില്‍ 21 മുതലാണു മത്സരം. പോണ്ടിച്ചേരി സംസ്ഥാന ടീമിനു വേണ്ടി ഇവിടെനിന്ന് കെ.പി അശ്വതി, തുളസി എസ്. വര്‍മ്മ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."