കരുത്ത് തെളിയിച്ച് വടക്കാഞ്ചേരിയില്‍ മുരളീധരന്‍ വിഭാഗം യോഗം
നിയോജക മണ്ഡലത്തിലെ മുഴുവന്‍ ബൂത്തുകളിലും കണ്‍വന്‍ഷനുകള്‍ വിളിച്ച് കൂട്ടും. മണ്ഡലം കണ്‍വന്‍ഷനുകളും, വിപുലമായ നിയോജക മണ്ഡലം കണ്‍വന്‍ഷനും നടത്തും
വടക്കാഞ്ചേരി: നീണ്ട ഇടവേളക്ക് ശേഷം വടക്കാഞ്ചേരിയില്‍ കെ.മുരളീധരനെ അനുകൂലിക്കുന്നവരുടെ യോഗം. ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി വി.ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് നിയോജക മണ്ഡലത്തിലെ മുരളീധരന്‍ അനുകൂലികളുടെ യോഗം ഓട്ടുപാറ താജ് ഓഡിറ്റോറിയത്തില്‍ നടന്നത്. വിവിധ പഞ്ചായത്തുകളില്‍ നിന്നായി നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി വിന്‍സന്റ് കാട്ടൂക്കാരന്‍ ഉദ്ഘാടനം ചെയ്തു. നേതാക്കളായ സജീവന്‍ കുരിയച്ചിറ, സജി പോള്‍, സി.കെ രാമചന്ദ്രന്‍, കെ.ചന്ദ്രശേഖരന്‍, ബാബു കണ്ണനായ്ക്കല്‍, ടി.പി ഗിരീശന്‍, സുധാകരന്‍ മുളങ്കുന്നത്ത്കാവ്, ഹൈദര്‍ കോയ, ജോണി ചിറ്റിലപ്പിള്ളി, ടി.ഡി സത്യന്‍, അഷറഫ് കരുമത്ര, പി.പി സുലൈമാന്‍, അജില്‍ തോളൂര്‍, വി.ആര്‍ ശ്രീകാന്ത്, ഷെയ്ക്ക് ബാച്ച, രാജന്‍ തലപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.
നിയോജക മണ്ഡലത്തിലെ മുഴുവന്‍ ബൂത്തുകളിലും കണ്‍വന്‍ഷനുകള്‍ വിളിച്ച് കൂട്ടും. തുടര്‍ന്ന് മണ്ഡലം കണ്‍വന്‍ഷനുകളും, വിപുലമായ നിയോജക മണ്ഡലം കണ്‍വന്‍ഷനും നടത്താനും ആലോചനയുണ്ട്. പാര്‍ട്ടിയെ അടിമുടി ശക്തിപ്പെടുത്തുകയും, ബി.ജെ.പി ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കുകയും, ഇടത് ദുര്‍ഭരണത്തിനെതിരെ പ്രവര്‍ത്തകരെ സജ്ജരാക്കുകയുമാണ് ലക്ഷ്യമെന്ന് നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."