ലയണ്‍സ് മള്‍ട്ടിപ്പിള്‍ ബെസ്റ്റ് ക്ലബ്ബ് അവാര്‍ഡ് ലയണ്‍സ് ക്ലബ്ബ് ഓഫ് ട്രിച്ചൂരിന്
തൃശൂര്‍: ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലിന്റെ ഈ വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ സെന്റിന്നിയല്‍ ബെസ്റ്റ് ക്ലബ്ബ് അവാര്‍ഡ് ലയണ്‍സ് ക്ലബ്ബ് ഓഫ് ട്രിച്ചൂര്‍ സ്വന്തമാക്കി. സാമൂഹിക രംഗത്തെ മികച്ച ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ബെസ്റ്റ് ക്ലബ്ബായി ലയണ്‍സ് ക്ലബ്ബ് ഓഫ് ട്രിച്ചൂരിനെ തിരഞ്ഞെടുത്തത്. കൊച്ചിയിലെ ബോള്‍ഗാട്ടി ഈവന്റ് സെന്ററില്‍ സംഘടിപ്പിച്ച മള്‍ട്ടിപ്പിള്‍ കണ്‍വന്‍ഷനില്‍ ലയണ്‍സ് മുന്‍ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ വി.വി കൃഷ്ണ റെഡ്ഡിയില്‍ നിന്നും ലയണ്‍സ് ക്ലബ്ബ് ഓഫ് ട്രിച്ചൂര്‍ പ്രസിഡന്റ് ജെയിംസ് വളപ്പില പുരസ്‌കാരം ഏറ്റുവാങ്ങി.
സ്‌കൂളുകളില്‍ ലഹരി മാഫിയക്കെതിരേ ദിശാ പ്രൊജക്റ്റ്, സ്ത്രീ ശാക്തീകരണത്തിനായി സ്വയം തൊഴില്‍ പദ്ധതി, വീടില്ലാത്തവര്‍ക്ക് ഹോം ഫോര്‍ ഹോംലെസ്സ് പദ്ധതി, റിലീവിംഗ് ഹങ്കര്‍ പദ്ധതി, പീഡിയാട്രിക് കാന്‍സര്‍ സ്‌പോണ്‍സര്‍ഷിപ്പ് പ്രോഗ്രാം, ഓള്‍ഡേജ് ഹോം സാന്ത്വനം പദ്ധതി, അംഗനവാടി നവീകരണം പദ്ധതി, ചെസ്സ് ഇന്‍ സ്‌കൂള്‍ പദ്ധതി, ഫലവൃക്ഷത്തോട്ട എണ്‍വയോണ്‍മെന്റ് പ്രൊജക്റ്റ്, സൗജന്യ നേത്ര-ഹൃദയ- കാന്‍സര്‍ ക്യാംപുകള്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക് നിര്‍മാണം, വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്റ്റ് വേസ്റ്റ് ബിന്‍ വിതരണം, സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് അയോധനകലാ പരിശീലനം പദ്ധതി തുടങ്ങിയ 360 ഓളം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ചതിനാണ് ലയണ്‍സ് ക്ലബ്ബ് ഓഫ് ട്രിച്ചൂരിന് പുരസ്‌കാരം ലഭിക്കാന്‍ സഹായകമായത്. ഫുഡ് ആന്റ് സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ മള്‍ട്ടിപ്പിള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സിനിമാതാരവും, ടി.വി അവതാരികയുമായ ജുവല്‍ മേരി, മള്‍ട്ടിപ്പിള്‍ ചെയര്‍മാന്‍ അഡ്വ. വി. അമര്‍നാഥ്, ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ വി.പി നന്ദകുമാര്‍, മുന്‍ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ആര്‍. മുരുകന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."