ജനകീയ കൂട്ടായ്മയില്‍ പള്ളിക്കുളം വൃത്തിയാക്കി
പരപ്പനങ്ങാടി: വര്‍ഷങ്ങളായി കാട്മൂടിയും മാലിന്യം നിറഞ്ഞും ഉപയോഗ ശൂന്യമായി കിടന്നിരുന്ന അരയന്‍കടപ്പുറം ജുമാമസ്ജിദിന് സമീപത്തെ പള്ളിക്കുളം ജനകീയ കൂട്ടായ്മയിലൂടെ വൃത്തിയാക്കി. ജലസ്രോതസുകളുടെ സംരക്ഷണ പദ്ധതിയുടെ ഭാഗമായി തീരദേശ മുസ്‌ലിം യൂത്ത് ലീഗ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ശുചീകരണ പ്രവൃത്തി നടത്തിയത്.
പ്രദേശത്തെ വിവിധ ക്ലബുകള്‍, മത, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകര്‍, പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍, ചെട്ടിപ്പടി നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടന്നത്.
പരപ്പനങ്ങാടി വില്ലേജ് ഓഫിസര്‍ അബ്ദുല്‍മജീദ്, നെടുവ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ കെ ശശി, ജെ എച്ച് എ മോളി, കൗണ്‍സിലര്‍ കടവത്ത് സൈതലവി, എന്‍ എസ് എസ് കോര്‍ഡിനേറ്റര്‍ ശംസുദ്ധീന്‍ മാസ്റ്റര്‍,അരയന്‍കടപ്പുറം മഹല്ല് പ്രസിഡന്റ് കെ എസ് സൈതലവി,സെക്രട്ടറി പി എസ് സൈതലവി,റസാഖ് തലക്കലകത്ത്,അക്ബര്‍ ചേക്കാലി,ടി ആര്‍ റസാഖ്, പി പി ഷാഹുല്‍ഹമീദ് മാസ്റ്റര്‍,അബ്ദുറസാഖ് ചേക്കാലി,സ്റ്റാര്‍ മുനീര്‍,റാജിബ് ഫൈസി,സി പി സുബൈര്‍ മാസ്റ്റര്‍,മുനീര്‍ പിത്തപ്പെരി,കോയമോന്‍ പെട്ടിയന്‍,കെ പി നൗഫല്‍ ,ഹനീഫ പുതിയാടന്‍ ,സി പി ഫൈസല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."