നാലു വനിതകളെ ഉള്‍പ്പെടുത്തി ജമാഅത്തെ ശൂറ പുനഃസംഘടിപ്പിച്ചു
കോഴിക്കോട്: നാലു വനിതകളെ ഉള്‍പ്പെടുത്തി ജമാഅത്തെ ഇസ്ലാമി ശൂറ (കൂടിയാലോചനാ സമിതി) പുന: സംഘടിപ്പിച്ചു. ഇതാദ്യമായാണ് ശൂറയില്‍ വനിതാ അംഗങ്ങള്‍ വരുന്നത്. 2023 മാര്‍ച്ച് വരെയാണ് പുതിയ ശൂറയുടെ കാലാവധി. കേരളത്തിലെ അംഗങ്ങള്‍ നേരിട്ട് അഭിപ്രായം രേഖപ്പെടുത്തി കൂടുതല്‍ പേരുടെ പിന്തുണയോടെയാണ് ശൂറ പുന:സംഘടിപ്പിച്ചതെന്നാണ് അറിയുന്നത്.
ജമാഅത്തെ ഇസ്ലാമിയുടെ സംഘടനാ സെക്രട്ടറിമാരില്‍ ഒരു വനിതയാണ് നിലവിലുള്ളത്. സംഘടനാ വിവരങ്ങള്‍ ചോര്‍ത്തി നല്കി എന്നാരോപിച്ച് ശൂറ അംഗവും മുന്‍ സംഘടനാ കാര്യ സെക്രട്ടറിയും പ്രഭാഷകനുമായിരുന്ന ഖാലിദ് മൂസ നദ്വിയെ പുറത്താക്കിയിരുന്നു.
പി.വി റഹ്മാബി ടീച്ചര്‍, കെ.കെ ഫാത്തിമ സുഹ്റ, എ. റഹ്മത്തുന്നിസ, പി. റുക്സാന എന്നിവരാണ് ശൂറയില്‍ അംഗത്വം നേടിയ വനിതകള്‍. പി.മുജീബ്റഹ്മാന്‍, ശൈഖ് മുഹമ്മദ് കാരകുന്ന്, വി.ടി അബ്ദുല്ലക്കോയ തങ്ങള്‍, എം.കെ. മുഹമ്മദലി, ഡോ. കൂട്ടില്‍ മുഹമ്മദലി, കെ.എ യൂസുഫ് ഉമരി, ഡോ.എം. അബ്ദുസ്സലാം അഹ്മദ്, ടി.മുഹമ്മദ് വേളം, ശിഹാബ് പൂക്കോട്ടൂര്‍, എം.അബ്ദുല്‍ ഹമീദ് വാണിയമ്പലം, ടി.കെ അബ്ദുല്ല, പി.പി അബ്ദുറഹ്മാന് പെരിങ്ങാടി, വി.കെ അലി, കെ.കെ അബ്ദുല്‍ ഹകീം നദ്വി, കെ.കെ. മമ്മുണ്ണി മൗലവി, സി.ദാവൂദ്, ടി.കെ ഫാറൂഖ്, ഡോ. ആര് യൂസുഫ്, എച്ച്. ശഹീര്‍ മൗലവി എന്നിവരാണ് മറ്റംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."