HOME
DETAILS
MAL
പരിയാരത്ത് റസ്റ്റോറന്റ് അടിച്ചു തകര്‍ത്തു
backup
September 22 2018 | 05:09 AM
തളിപ്പറമ്പ്: പരിയാരം കപ്പണത്തട്ടില്‍ റസ്റ്റോറന്റ് അടിച്ചു തകര്‍ത്തു. കുപ്പം സ്വദേശി മൊയ്തീന്റെ ഉടമസ്ഥതയില്‍ ദേശീയപാതയോരത്തെ റസ്റ്റോറന്റാണ് വ്യാഴാഴ്ച രാത്രി അജ്ഞാതര്‍ അടിച്ചു തകര്‍ത്തത്. ഹോട്ടലിന് പുറത്തെ പൊറോട്ട നിര്‍മിക്കുന്ന ഗ്രനൈറ്റ് തട്ട് ഉള്‍പ്പെടെ അടിച്ചു തകര്‍ത്തു.
പരിയാരം എ.എസ്.ഐ സി.ജി സാംസണ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
ഇവിടെ പെട്ടിക്കടക്കാരുമായി തര്‍ക്കങ്ങള്‍ നിലവിലുള്ളതായി പൊലിസ് പറഞ്ഞു. 25,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
സമീപത്തെ തന്നെ തട്ടുകടയിലെ സ്റ്റൗ, ബള്‍ബുകള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ടിട്ടുണ്ട്. ഫഌക്സ് ബോര്‍ഡ് കീറി നശിപ്പിച്ചു. 10,000 രൂപയുടെ നഷ്ടം സംഭവിച്ചു. പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."